പ്രിയനന്ദനന്‍ സംവിധാനംചെയ്ത ‘പാതിരാ കാലം’ ജയ്പുര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. സാധാരണക്കാരന്റെ ജീവിതത്തിനുമേല്‍ ഭരണകൂടം സൃഷ്ടിക്കുന്ന സംഘര്‍ഷത്തിന്റെ തീവ്രവിവരണമാണ് പാതിരാക്കാലം എന്ന സിനിമ. മനുഷ്യര്‍ക്കും അവരുടെ വികാരങ്ങള്‍ക്കുമൊപ്പം ജീവിച്ച ഹുസൈന്‍ എന്ന മനുഷ്യന്റെയും മകള്‍ ജഹനാരയുടേയും കഥയാണിത്. കാടിന്റേയും കടലിന്റേയും പശ്ചാത്തലത്തിലാണ് കഥ ചുരുളഴിയുന്നത്. മൈഥിലി, ഇന്ദ്രന്‍സ് എന്നിവരാണ് മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നത്, മഞ്ജു പത്രോസ്, ജെ.ഷൈലജ, രജിത മധു, ജോളി ചിറയത്ത്, ഇര്‍ഷാദ്, കലേഷ് കണ്ണാട്ട്, ബാബു അന്നൂര്‍, സുബീഷ് സുധി, വിജയന്‍ കാരന്തൂര്‍, പാര്‍ത്ഥസാരഥി.ജെയ്സ്,ജോസ്.പി. റാഫേല്‍, വിനോദ് ഗാന്ധി എന്നിവരാണ് മറ്റ്പ്രധാനകഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കിയത് . പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യംചെയ്തത്. കവി പി.എന്‍. ഗോപികൃഷ്ണന്റെതാണ് തിരക്കഥയും സംഭാഷണവും.
2018 ജനുവരി ആറുമുതല്‍ 10വരെയാണ് ഫിലിം ഫെസ്റ്റിവല്‍. ഈ മാസം നടക്കുന്ന കൊല്‍ക്കൊത്ത ഫിലിം ഫെസ്റ്റിവലിന്റ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കും ഡിസംബറില്‍ ഗോവയില്‍ നടക്കുന്ന സെറിണ്ടിപിറ്റി ആര്‍ട്സ് ഫെസ്റ്റിവലിലേക്കും പാതിരാ കാലം തെരഞ്ഞെടുത്തിരുന്നു.