കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Institute of Palliative Medicine (IPM) ന്‍റെ ആഭിമുഖ്യത്തില്‍ ‘ക്യൂറിയസ്’ എന്ന പേരില്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. പാലിയേറ്റീവ് മേഖലയില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടത്തുന്ന IPM ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥമാണ് ജനുവരി 18,19,20 തീയതികളില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
ഒരുപക്ഷേ ലോകത്തെ തന്നെ ആദ്യത്തെ പാലിയേറ്റീവ് കാർണിവലായ ക്യൂറിയസില്‍ ഗസലും പാട്ടും നൃത്തച്ചുവടുകളും കോമഡി സ്കിറ്റുകളും ഒക്കെയുണ്ട്. ഫ്ലീ മാര്‍ക്കറ്റ്, ഫുഡ് ഫെസ്റ്റ്, ഫോട്ടോഗ്രാഫി, വര്‍ക്ക് ഷോപ്പ്, കട്ടൻ കുടിച്ചുള്ള ചർച്ചകൾക്ക് ചൂട് പിടിക്കാൻ മരണത്തെ രുചിക്കുന്ന ‘ഡെത്ത് കഫെ’, വസ്ത്രാലങ്കാര പ്രിയർക്കായി അണിയിച്ചൊരുക്കിയ സ്റ്റാളുകളുടെ ശ്രേണി, കോഴിക്കോട്ടെ ക്യാമ്പസുകളുടെ വിവിധ തരത്തിലുള്ള കലാ പ്രകടനങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.
മൂന്ന് രാത്രിയിലും ഗസല്‍ വിരുന്നുണ്ട്. ഷഹബാസ് അമാൻ, റാസാ ബീഗം, മെഹ്ഫിൽ-ഇ-സമാ എന്നിവരുടെ ഗസൽ രാവുകളാണ് കാർണിവലിലെ തന്നെ പ്രധാന ആകര്‍ഷണം. ഉച്ചയ്ക്ക് 2 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ചിലത് സൗജന്യ പ്രവേശനവും മറ്റു ചിലതില്‍ പാസ് മുഖേനയുള്ള പ്രവേശനവുമാണ്.
പാസ് ലഭിക്കാന്‍:
ആസിഫ്: 9495633774
സന ശാഹിദ്: 7902514585
തോഹ റഷീദ്: 9562173797
ഹിബ ഷാഫി: 9846961006
അലിഫ് അന്‍ശില്‍: 9567992028