ജ്ഞാനപീഠ പുരസ്‌കാരം കൃഷ്ണ സോബ്തിക്ക്.

0
523

അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി.

ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്‌. 92കാരിയായ കൃഷ്ണ സോബ്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം

ഹിന്ദി സാഹിത്യത്തിലെ പുതിയ ആഖ്യാനരീതികളിലൂടെ ശ്രദ്ധ നേടിയ കൃഷ്ണ സോബ്തി ഗുജറാത്തിലാണ് ജനിച്ചത്. കൃഷ്ണ സോബ്തിയുടെ സിന്ദി നമ്മ എന്ന കൃതിക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍, ടിന്‍ പഹദ്, ക്ലൗഡ് സര്‍ക്കിള്‍സ്സണ്‍ ഫ്‌ളവര്‍സ് ഓഫ് ഡാര്‍ക്ക്‌നെസ്സ്, ലൈഫ്, എ ഗേള്‍, ദില്‍ഷാനിഷ്, ഹം ഹഷ്മത് ബാഗ്, ടൈം സര്‍ഗം തുടങ്ങിയവയാണ് കൃഷ്ണ സോബ്തിയുടെ പ്രധാന കൃതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here