തമി: മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 3ഡി പോസ്റ്റര്‍

0
577

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 3ഡി പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന തമിയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കെ.ആര്‍. പ്രവീണാണ്. സ്‌കൈ ഹൈ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും.

45 പുതുമുഖ താരങ്ങളെയും മുന്‍നിര താരങ്ങളെയും അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, പുതുമുഖം ഗോപികാ അനില്‍ നായികാ നായകന്മാരായ ചിത്രത്തില്‍ സോഹന്‍ സീനുലാല്‍, ശശി കലിങ്ക, സുനില്‍ സുഗത തുടങ്ങിവര്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. ഷാജി ഷോ ഫൈന്‍, ശരണ്‍ , നിതിന്‍ തോമസ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവി ശങ്കര്‍, നിതീഷ് രമേശ്, ജിസ്മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേഷ്, ഗീതി സംഗീത, മായ വിനോദിനി, ഡിസ്നി ജെയിംസ്, ആഷ്ലീ ഐസക്ക് എബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here