രജനികാന്തിന്റെ പുതിയ ചിത്രം ‘പേട്ട’യുടെ ട്രെയിലര്‍ റിലീസായി. കാളി എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. തോക്കേന്തി, കൊലച്ചിരിയുമായി ജിത്തു എന്ന വില്ലന്‍ കഥാപാത്രവുമായി വിജയ്‌സേതുപതിയുമുണ്ട് സിനിമില്‍.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മ്മിക്കുന്നു. സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, ശശികുമാര്‍, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തില്‍.
‘ഏയ്…എവനുക്കാവത് പൊണ്ടാട്ടി കൊളന്തെ കുട്ടികള്‍ സെന്റിമെന്റ് കിന്റിമെന്റ് ഇരുന്താ അപ്പടിയേ ഓടിപ്പോയിട്. കൊല ഗാനിലെ ഇരുക്ക്. മവനേ കൊല്ലാമ വിടമാട്ടെ’ എന്ന രജനികാന്തിന്റെ മാസ്സ് ഡയലോഗ് കൂടിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്നുണ്ട് ട്രെയിലര്‍.
‘ജിഗര്‍തണ്ട’, ‘പിസ’, ‘ഇരൈവി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. കാര്‍ത്തിക് സുബ്ബരാജ് ആദ്രമായി രജനിക്കൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്. ജനുവരി 10 പൊങ്കലിനാണ് പേട്ട റിലീസിനെത്തുന്നത്.