കോഴിക്കോട്: ഫ്രെയിം 24ന്റെ നേതൃത്വത്തിൽ ദൃശ്യകല— മാധ്യമരംഗത്ത് നൽകിവരുന്ന ശാന്താദേവി പുരസ്കാരം പ്രഖ്യാപിച്ചു. ജനുവരി 6ന് വൈകിട്ട് ടാഗോര്‍ ഹാളില്‍ വെച്ച് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ആയോധന കലാ രംഗത്തെ സമഗ്ര സംഭാവന മുൻനിർത്തി കോഴിക്കോട് ഈസ്റ്റ് ഹിൽ സി.വി.എൻ കളരിയിലെ വിജയൻ ഗുരുക്കൾ, മികച്ച ഷോര്‍ട്ട്ഫിലിം ക്യാമറമാന്‍ റഷീദ് കാപ്പാട്, കലാരംഗത്തെ സമഗ്രസംഭാവന മുൻനിർത്തി ചലച്ചിത്ര നിർമാതാവ് പി വി ഗംഗാധരൻ, സിനിമ രംഗത്തുനിന്ന് 14ഉം സീരിയൽ രംഗത്തുനിന്ന് ഒൻപതുപേർക്കും പുരസ്കാരം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനു വണ്ടൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. മികച്ച നടൻ ഷൈൻ ടോം ചാക്കോ, നടി ശരണ്യ ആർ നായർ, നാടക രംഗത്തുനിന്ന് ആറുപേർക്കും സാഹിത്യ മേഖലയിൽ നിന്ന് അഞ്ച് പേർക്കും മാധ്യമ രംഗത്ത് നിന്ന് നാലുപേർക്കും അവാർഡുകൾ നൽകും.