ലോകം ഏറ്റെടുത്ത കടല്ക്കൊള്ളക്കാരന് ജാക്ക് സ്പാരോ ആയി ഇനി ജോണി ഡെപ്പ് വേഷമിടുകയില്ല. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഡിസ്നി സ്റ്റുഡിയോസിന്റെ മേധാവി സീന്‍ ബൈലി ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച് പ്രതികരിച്ചത്.
‘ഡെഡ്പൂള്’ എഴുതിയ റെറ്റ് റീസും പോള്‍ വേണിയും എഴുതുന്ന പുതിയ ചിത്രത്തില്‍ ജോണി ഡെപ്പ് ഉണ്ടാവില്ല. ‘ഞങ്ങള്‍ക്ക് പുതിയ ഊര്‍ജവും ഉണര്‍വുമാണ് ചിത്രത്തിന് നല്‍കേണ്ടത്. അതുകൊണ്ടാണ് അവരെ ഞാന്‍ തിരഞ്ഞെടുത്തതും’, സീന്‍ ബൈലി പറഞ്ഞു.
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
2003 ലാണ് ‘പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍’ ശ്രേണിയിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം പോലെ തന്നെ പിന്നീട് വന്ന നാല് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ആറാമത് ചിത്രത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കവേയാണ് ഈ വാര്‍ത്ത.