ദേശീയ സെമിനാര്‍: പുതു കവിതയുടെ കാല്‍ നൂറ്റാണ്ട്

0
677

കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 28,29 തിയ്യതികളിലായി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാര്‍ പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. സജയ് കെ.വി രചിച്ച ‘അനക്കവും അടക്കവും’ എന്ന പുസ്തകം യുവകവി വീരാന്‍കുട്ടിയ്ക്ക് നല്‍കികൊണ്ട് ഉദ്ഘാടകന്‍ പ്രകാശനം ചെയ്യും. ഇതിനോടനുബന്ധിച്ച് മടപ്പള്ളി ഗവ. കോളേജ് അധ്യാപകനായ  വീരാന്‍കുട്ടിയ്ക്ക് യാത്രയയപ്പും സംഘടിപ്പിക്കുന്നു.

സെമിനാറിന്റെ ആദ്യ ദിവസം പുതു കവിതയുടെ കാല്‍ നൂറ്റാണ്ട്: ഭാവുകത്വ മുദ്രകള്‍, പുതു കവിത: ദാര്‍ശനിക സമസ്യകള്‍, കവിയും കവിതയും, പുതു കവിത: ബഹുസ്വരതയുടെ പ്രകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ സംവദിക്കും. ഹരിതഭാവനയുടെ കാവ്യയാത്രകള്‍, പുതുകവിതയുടെ രൂപഘടന: തുടര്‍ച്ചയും വിച്ഛേദവും, പുതു കവിതയുടെ രാഷ്ട്രീയം, വാക്കും കവിതയും എന്നിവയാണ് രണ്ടാം ദിന വിഷയങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here