ശ്രീനിവാസന്‍ തിരക്കഥയെഴുതി അഭിനയിക്കുന്ന ചിത്രം ‘പവിയേട്ടന്റെ മധുരച്ചൂരലി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.
അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ മുഖ്യ കഥാപാത്രമായി വരുന്ന ചിത്രമാണ് ‘പവിയേട്ടന്റെ മധുരച്ചൂരല്‍’. ശ്രീനിവാസനു പുറമേ ലെനയും മുഖ്യ വേഷത്തില്‍ എത്തുന്നു. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ശ്രീകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
വിസി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പി സുകുമാറാണ്. എഡിറ്റിങ് രഞ്ജന്‍ എബ്രഹാം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുരാം സംഗീതം ഒരുക്കുന്നു.