വര്‍ണങ്ങളിലൂടെ ഒരു വനയാത്ര

0
435

കോഴിക്കോട്: വര്‍ണങ്ങളിലൂടെ ഒരു യാത്ര കൊണ്ടു പോകുകയാണ് ആര്‍. അജികുമാര്‍. യാത്രകളിലെ കാഴ്ചകള്‍, യാത്ര സമ്മാനിച്ച നിഗൂഢ ചുറ്റുപാടുകള്‍ അതൊക്കെയാണ് അജികുമാറിന്റെ ചിത്രങ്ങള്‍. മൂന്നാറിലെ കൊട്ടക്കമ്പൂരിലൂടെ സഞ്ചരിച്ചക്കുന്ന അനുഭൂതിയാണ് അജികുമാറിന്റെ ചിത്രങ്ങള്‍ തരുന്നത്.

ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ വരച്ച പതിനെട്ടോളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

‘ഡൗണ്‍ ടു എര്‍ത്ത്’ എന്ന പേരിലുള്ള പ്രദര്‍ശനത്തിന് പ്രകൃതി തന്നെയാണ് പ്രധാന വിഷയമായിരിക്കുന്നത്. ആസ്വാദകരെ കാടിന്റെ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ടു പോകുന്ന സൗണ്ട് ഓഫ് സയലന്‍സ്, വിസ്മയാനുഭൂതി ഉണര്‍ത്തുന്നു. നിലാവ്, മണ്‍സൂണ്‍, വാല്മീകം, ഗാന്ധാരം തുടങ്ങിയ സൃഷ്ടികളുമാണ് പ്രദര്‍ശനത്തിലുള്ളത്. പുലരിയില്‍ പ്രകൃതിയെ തൊടുന്ന സൂര്യവെളിച്ചം, അന്നേരം തെളിയുന്ന പ്രകൃതി. അതാണ് അജികുമാറിന്റെ ചിത്രങ്ങള്‍. കടവന്ത്ര സ്വദേശിയായ അജികുമാറിന്റെ ചിത്രപ്രദര്‍ശനം 23 ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here