നിധിന്‍ വി. എന്‍.
ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന്‍ സംവിധാനം ചെയ്ത യൂദാസിന്റെ ലോഹ, സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറാണ്. ഷാജു ശ്രീധര്‍ നായകനാകുന്ന ചിത്രം, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബിജു വര്‍ഗീസ് നടത്തുന്ന കേസ് അന്വേഷണം പ്രമേയമാക്കിയിരിക്കുന്നു. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒറ്റ രാത്രിയില്‍ ബിജു വര്‍ഗീസ് കടന്നുപോകുന്ന സംഭവങ്ങളെ പിന്തുടരുന്നു. ഷാജുവാണ് സി.ഐ ബിജു വര്‍ഗീസിനെ അവതരിപ്പിക്കുന്നത്.
രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാര്‍, ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ചെമ്പോടിയാണ് ഛായഗ്രഹണം. സുഹാസ് രാജേന്ദ്രന്‍ എഡിറ്റിങും മിഥുന്‍ മുരളി സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഉമേഷ് കൃഷ്ണന്‍ തന്നെയാണ് ഹ്രസ്വചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കണ്ടു ശീലിച്ച കാഴ്ചകളില്‍ നിന്നും മാറിനടക്കാനുള്ള ശ്രമം എന്ന നിലയില്‍ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.