സംഗീത സംവിധായകൻ, ഗാനരചയിതാവ്
ചോമ്പാല, വടകര
ചെറുപ്പത്തിലേ തുടങ്ങിയ പാട്ടിനോടുള്ള പ്രണയം കൊണ്ടെത്തിച്ചത് സംഗീത ലോകത്തേക്ക്. പാടുന്നതിനേക്കാളും സംഗീത സംവിധാനത്തിൽ അത്ഭുതംകൂറിയ വരുൺ രാഘവ് ഇരുപത്തിഒന്നാം വയസ്സ് മുതല്‍ സംഗീത രംഗത്ത് സജീവമായി.
പഠനവും വ്യക്തിജീവിതവും
1985 മെയ് 31ന് രാഘവൻ ലീല ദമ്പതികളുടെ മകനായി ജനനം. തട്ടോളിക്കര യു.പി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ഏവിയേഷൻ അക്കാഡമിയിൽ നിന്നും എയർലൈൻ മാനേജ്മെന്റ്ൽ ഡിപ്ലോമ. സി. ഐ. ഇ. ടി ഇന്‍സ്റിട്യൂട്ടില്‍ നിന്ന് ഐ. ടി. ഐ ഇലക്ട്രിഷ്യൻ കോഴ്സും പൂര്‍ത്തിയാക്കി. ലാലു സുകുമാരൻ മുഖത്തലയുടെ കീഴിൽ കർണാടക സംഗീതവും ജയപ്രസാദ് മാസ്റ്ററുടെ കീഴിൽ കീബോർഡും അഭ്യസിച്ച വരുൺ വടകര ശ്രീരഞ്ജിനിയിലെ ഹരിദാസിന്റെ കീഴിലും കലാപരിശീലനം നേടിയിട്ടുണ്ട്.
വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ വരുണ്‍, ബഹ്‌റൈനിലെ എയര്‍മെക്ക് എന്ന കമ്പനിയില്‍ ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്തു വരുന്നു. ‘പ്രതിഭാസ്വരലയ’ എന്ന സംഘടനയിൽ അംഗമാണ്. തന്‍റെ നാട്ടുകാരായ തട്ടോളിക്കര സ്വദേശികളുടെ പൂര്‍ണ്ണ സഹകരണം വരുണ്‍ രാഘവിന് ലഭിക്കുന്നുണ്ട്. അതോടൊപ്പം, ബഹ്‌റൈനില്‍ സജീവ പിന്തുണയുമായി പ്രവാസി സുഹൃത്തുക്കളും ഉണ്ട്.
ജീവിത പങ്കാളി: ഐശ്വര്യ വരുൺ
സഹോദരി: നിഖില ജിജേഷ്
പ്രധാന രചനകള്‍
മൂന്ന് സിനിമകൾക്കും രണ്ട് ഹ്രസ്വ സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും വരുൺ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ സ്റ്റോപ്മോഷൻ സിനിമ ‘സ്റ്റിൽ എലൈവ്’ , ആക്‌സിഡന്റിനെതിരെയുള്ള സംഗീത ആൽബം ‘അരുതേ’, ‘മന്ത്രാക്ഷരങ്ങൾ’, ‘പാല്‍ നിലാപ്പൂ’, ‘ഡ്രീംസ് ഓഫ് യൂത്ത്’, ‘കട്ടചുവപ്പ്’, ‘അന്യർക്ക് പ്രവേശനമില്ല’, ‘ആകാശത്തിനും ഭൂമിക്കുമിടയിൽ’ തുടങ്ങിയവ വരുണിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയവയാണ്.
വരുൺ ഒരുക്കിയ അനേകം പ്രൊജെക്ടുകളിൽ ശബ്ദം നൽകിയത് പ്രഗൽഭ പാട്ടുകാരാണ്. പി ജയചന്ദ്രൻ, കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ, മധുബാലകൃഷ്ണൻ, ബിജു നാരായണൻ, ഗായത്രി, വിധുപ്രതാപ്, സിത്താര, ശ്രീറാം, കൊല്ലം ഷാഫി, ചെങ്ങന്നൂർ ശ്രീകുമാർ, സിന്ധു പ്രേംകുമാർ, ഫ്രാങ്കോ, ജാസി ഗിഫ്‌റ്റ്, അഞ്ജലി, സുഗുണൻ, ഷാജിമാധവൻ, ബിനീഷ് തൂണേരിയവരുടെ കൂടെ സഹകരിച്ചിട്ടുണ്ട്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കാന്‍ സാധിച്ചു.
പ്രവാസലോകത്തെ ജോലി തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് ജീവിതത്തില്‍ ഏറ്റവും വലിയ സ്വപ്നമായ രണ്ട് സിനിമകളുടെ പാട്ടുകള്‍ ചെയ്തത്.
വരാനിക്കുന്ന സിനിമ പ്രോജക്ടുകള്‍
29 ( ട്വന്‍റി നയന്‍)
കട്ടചുവപ്പ്
അംഗീകാരങ്ങൾ, പുരസ്‌കാരങ്ങൾ
ഫോക്കാന ഫിലിം ഫെസ്റിവല്‍ അവാർഡ് – ‘സ്റ്റിൽ എലൈവ് ‘
ശാന്താദേവി അവാർഡ് – ‘അരുതേ’
Varun Raghav
Music Director, Lyricist
Chombala, Vadakara
Varun Raghav, fell in love with the world of music, from childhood itself. He has been active in the field of music direction since his age of 21.
Personal Life and Education
Varun was born to Raghavan and Leela, on 31st May 1985. His schooling was at Thattolikkara UP School. Varun earned a diploma in Airline Management from Aviation Academy, Calicut. Moreover, he has completed ITI – Electrician from CIET Institute. He received training in Carnatic music under Lalu Sugumaran Mukhathala and in keyboard under Jaya Prasad Master. In addition, he got formal art training from Haridas of Vadakara Sreeranjini.
Varun Raghav, a native of Thattolikkara, Vadakara is presently working as an electrician at AIRMECH, Bahrain. He is a member of Prathibha Swaralaya. He is getting great cooperation from his friends, both in the native land as well as in Bahrain.
Spouse: Aishwarya Varun
Sister: Nikhila Jijesh
Major Works
Varun Raghav did music direction for three films, two short films and many albums. It includes Kerala’s first stop motion movie Still Alive, Music album against accidents Aruthe, Manthraksharangal, Palnilappoo, Dreams of Youth, Kattachuvappu, Anyarkku Praveshanamilla, and Aakashathinum Bhoomikkumidayil.
Many of his songs were sung by famous singers. He got the opportunity to work with P Jayachandran, KS Chithra, MG Sreekumar, Madhu Balakrishnan, Biju Narayanan, Gayathri, Vidhu Prathab, Sithara, Sreeram, Kollam Shafi, Chengannur Sreekumar, Sindu Premkumar, Franco, Jasi Gift, Anjali, Sugunan, Shaji Madhavan and Bineesh Thuneri. Got the opportunity to give music to the lyrics of Vayalar Sarathchandra Varma.
He is finding time for his passion, in between the busy schedule of his professional life abroad.
Upcoming projects
29 (Twenty Nine)
Kattachuvappu
Awards and Recognition
Fokana Film Festival Award – Still Alive
Shandadevi Award – Aruthe
Reach out at:
Vadakkayil (H)
Chombala(PO)
Vadakara – 673308
lrvarun@gmail.com
http://www.facebook.com/lrvarun
Mobile: 0097366930012 (Bahrain), 91 9645941751 (India)
..
[…] വരുൺ രാഘവും നിതിൻ ചാലക്കുടിയും ഒരുക്കിയ ഗാനങ്ങൾക്ക് ശബ്ദം പകരുന്നത് ശ്രീജിത്ത് ഫറോക്കാണ്. ആൾക്കൂട്ട ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ മധുവിന്റെ മൂന്ന് കാലങ്ങളിലെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. […]