പട്ടിണിയുടെ മണി റിലീസിന് ഒരുങ്ങുന്നു

0
252

കേരളക്കരയെ അപമാനത്തിലാഴ്ത്തിയ മധു വധത്തെ ആസ്പദമാക്കി ഹ്രസ്വചിത്രമൊരുങ്ങുന്നു. പട്ടിണിയുടെ മണി എന്ന് നാമകരണം ചെയ്തിരിക്കുന്ന, അരമണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം സെപ്റ്റംബർ അവസാനവാരത്തോടെ പുറത്തിറങ്ങും. ശ്യാം മംഗലത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്ദുവാണ് മധുവായെത്തുന്നത്. ചിത്രത്തിൽ ആഖ്യാതാവായി രഞ്ജി പണിക്കരുമെത്തുന്നു. ആഗസ്റ്റ് അവസാന വാരം ചിത്രം റിലീസ് ചെയ്യും.

വരുൺ രാഘവും നിതിൻ ചാലക്കുടിയും ഒരുക്കിയ ഗാനങ്ങൾക്ക് ശബ്ദം പകരുന്നത് ശ്രീജിത്ത്‌ ഫറോക്കാണ്. ആൾക്കൂട്ട ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ മധുവിന്റെ മൂന്ന് കാലങ്ങളിലെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ സോംഗ്

"പട്ടിണിയുടെ മണി" എന്ന ഹ്രസ്വ ചിത്രത്തിന്റെ Title Song.

Posted by S2Media Arts on Tuesday, August 20, 2019

 

 

LEAVE A REPLY

Please enter your comment!
Please enter your name here