ആസ്പയര് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലോ/ യൂണിവേഴ്സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്സുകള്‍ പഠിക്കുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും, എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്കുമായി കോളേജ് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല പ്രോജക്ട്/ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനാണ് ആസ്പയര് സ്കോളര്‍ഷിപ്പ് പദ്ധതി 2018-19 നടപ്പിലാക്കുന്നത്. പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസവും എം.ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസവും പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസം വരെയും നീളുന്ന കാലയളവിലേക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.dcescholarship.kerala.gov.
വിശദവിവരങ്ങള്‍ക്ക്: 9446780308, 9446096580, 0471-2306580