കൊച്ചി: പുരോഗമന കലാസസാഹിത്യ സംഘം ചളിക്കവട്ടം മേഖലാ കമ്മറ്റിയുടെ ആറാമത് സി. എം. ബക്കര്‍ സ്മാരക പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു. മികച്ച ചെറുകഥക്ക് 5001 രൂപയും പ്രശംസാപത്രവും ശില്‍പവും നല്‍കും.
ആറുപേജില്‍ കവിയാത്ത രചനയാണ് മത്സരത്തിനയക്കേണ്ടത്. രചന മൗലികവും, മുമ്പ് പ്രസിദ്ധീകരിക്കാത്തതും ആയിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെറുകഥയുടെ മൂന്ന് കോപ്പി, ഫോണ്‍ നമ്പര്‍, രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം പി. കെ. സിംഗ്, കണ്‍വീനര്‍ സി. എം ബക്കര്‍ സ്മാരക പുരസ്‌കാര സമിതി, കണ്ണേത്ത് റോഡ്, ചക്കരപ്പറമ്പ്, തമ്മനം പി. ഒ, കൊച്ചി-682032 എന്ന വിലാസത്തില്‍ നവംബര്‍ 30-ന് മുമ്പ് അയക്കണം.
വിശദവിവരങ്ങള്‍ക്ക് 9495736755, 9895402060