കോഴിക്കോട്: കേരള ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ അകിയ കൊമാച്ചിയുടെ പ്രഥമ ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് വൈകിട്ട് 4.30യോടെ സീനിയര്‍ ഫോട്ടോഗ്രാഫര്‍മാരുടെ നേതൃത്വത്തില്‍ ഉദ്ഘാടന കര്‍മ്മം നടക്കും. വെനെറിനി ഇഎംജിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അകിയ. നൈബറിങ് എന്ന പേരിലുള്ള പ്രദര്‍ശനം നവംബര്‍ 4ന് സമാപിക്കും.