കോഴിക്കോട്: പൊയില്‍ക്കാവ് യു.പി സ്‌കൂള്‍ ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം ഒരുക്കുന്നു. ഒക്ടോബര്‍ 25ന് പ്രശസ്ത ചിത്രകാരന്‍ ഹാറൂണ്‍ അല്‍ ഉസ്മാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ദേവാഞ്ജന കെ. ടി, മാളവിക പ്രമോദ്, ശിവാനി ടി. പി, അവന്തിക എം, ആര്‍ദ്ര രഞ്ജിത്ത്, വൈഗാഷ കെ. കെ, വേദാഷ കെ. കെ എന്നിവരുടെ ചിത്രപ്രദര്‍ശനമാണ് പൊയില്‍ക്കാവ് സ്‌കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ് സംഘടിപ്പിക്കുന്നത്.