ഇഷിഗുറൊ ചലച്ചിത്രമേള

0
463

തൃശൂർ : നവചിത്ര ഫിലിം സൊസൈറ്റിയുടെ ഇരുപത്തഞ്ചാം വര്‍ഷപരിപാടികളുടെ ഭാഗമായി 2017 ഒക്ടോബര്‍ 28, ശനിയാഴ്ച, തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ഇഷിഗുറൊ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം നേടിയ നോവലിസ്റ്റും ഗാനരചയിതാവും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറൊയുടെ നോവലുകളും തിരക്കഥകളും ആധാരമാക്കി ഇറങ്ങിയ നാലു സിനിമകളാണ് മേള അവതരിപ്പിക്കുന്നത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളത് സിനിമയും സിനിമാസംവിധായകരും ആണെന്ന് വിശ്വസിക്കുന്ന ഇഷിഗുറോ, ജന്മദേശമായ ജപ്പാനില്‍ നിന്നും അഞ്ചാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലെത്തുന്നത്. ഇംഗ്ലിഷിലാണ് എഴുതുന്നത് എങ്കിലും ജാപ്പനീസ് ഭാഷ സംസാരിക്കുന്ന മാതാപിതാക്കളാണ് വളര്‍ത്തിയത് എന്നതുകൊണ്ട് താന്‍ എപ്പോഴും അവരുടെ കണ്ണുകളിലൂടെയാണ് ലോകം കാണുന്നത് എന്നു പറയുന്ന നാഗസാക്കിയില്‍ ജനിച്ച അദ്ദേഹം, ജപ്പാനിലെ എഴുത്തുകാരല്ല ചലച്ചിത്രസംവിധായകരാണ് തന്നെ കൂടുതല്‍ സ്വാധീനിച്ചത് എന്നു കരുതുന്ന ഒരു എഴുത്തുകാരനാണ്. യസുജിറോ ഓസു, അകിറ കുറൊസാവ, മികിയോ നറുസെ, തുടങ്ങിയവര്‍ ആണ് ഇവരില്‍ പ്രമുഖര്‍. പത്താമത്തെ വയസ്സില്‍ കുറോസവയുടെ ‘സെവന്‍ സമുറായ്’ കണ്ട അദ്ദേഹം, ചെറുപ്പത്തില്‍ താന്‍ പുസ്തകങ്ങള്‍ രചനകളുടെ പിറകിലെ പ്രചോദനങ്ങളെ കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഒരു ‘സീരിയസ് സിനിഫൈല്‍’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇഷിഗുറൊ, സിനിമയുടെ കഥപറച്ചിലില്‍ നിന്നാണ് എഴുത്തിന്‍റെ കഥനശൈലി പഠിച്ചത് (When I was young, I used to watch films. So my idea of storytelling comes from filmstorytelling., to a large extent… I used to love westerns when I was young, and I still do actually). 1995-ല്‍ കാന്‍ ചലച്ചിത്രമേളയില്‍ ജൂറിയായിരുന്ന അദ്ദേഹം അഞ്ചോളം തിരക്കഥകള്‍ എഴുതി. ഒരു നോവലില്‍ അമേരിക്കന്‍ ചലച്ചിത്രകാരനായ ക്ലിന്‍റ് ഈസ്റ്റ്‌വുഡ് പ്രത്യക്ഷപ്പെടുന്നുണ്ട്.

”വലിയ വൈകാരികശക്തിയുടെ നോവലുകളിലൂടെ ലോകവുമായുള്ള നമ്മുടെ മായികബന്ധത്തിന്‍റെ അടിയിലുള്ള ഗര്‍ത്തം വെളിപ്പെടുത്തിയ എഴുത്തുകാരന്‍” എന്ന നിലയില്‍ നോബല്‍ പുരസ്കാരത്തിനര്‍ഹത നേടിയ ഇഷിഗുറൊയുടെ പ്രിയപ്പെട്ട എഴുത്തുകാര്‍, റഷ്യക്കാരായ ഡോസ്റ്റൊയെവ്സ്കി, ടോള്‍സ്റ്റോയ്‌, ചെഖോവ് എന്നിവരാണ്‌. അദ്ദേഹത്തിന്‍റെ എക്കാലത്തേയും ആരാധ്യപുരുഷനാകട്ടെ, കഴിഞ്ഞ വര്‍ഷത്തെ നോബല്‍ ജേതാവായ ബോബ് ഡിലനും.

രാവിലെ 10.30-ന്‌
റിമെയ്ന്‍സ് ഓഫ് ദ ഡെ
സംവിധാനം: ജെയിംസ്‌ ഐവറി
1993 / ഇംഗ്ലീഷ്-ജര്‍മ്മന്‍ / 134′ / യു.എസ്.എ-യു.കെ

ഉച്ചക്ക്‌ 1.30-ന്‌
ദ വൈറ്റ് കൌണ്ടസ്
സംവിധാനം: ജെയിംസ്‌ ഐവറി
2005 / ഇംഗ്ലീഷ്‌ / 135′ / യു.കെ-യു.എസ്.എ

ഉച്ചതിരിഞ്ഞ് 4-ന്
നെവര്‍ ലെറ്റ്‌ മി ഗൊ
സംവിധാനം: മാര്‍ക്ക്‌ റോമനെക്
2010 / ഇംഗ്ലീഷ് / 103′ / യു.കെ-യു.എസ്.എ

വൈകുന്നേരം 6.00-ന്‌
ദ സേഡസ്റ്റ് മ്യുസിക്ക് ഇന്‍ ദ വേള്‍ഡ്
സംവിധാനം: ഗയ് മാഡിന്‍
2003 / ഇംഗ്ലീഷ്‌-സ്‌പാനിഷ്‌ / 100′ / കാനഡ

LEAVE A REPLY

Please enter your comment!
Please enter your name here