കഥകളി സംഗീത മത്സരം

0
581

കഥകളി സംഗീത മത്സരം, 2018 ഒക്ടോബർ 9 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ വെച്ച് നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം സംഘടിപ്പിക്കും. പ്രായപരിധി ഒക്ടോബർ 9-നു 20 വയസ്സ് തികയണം. മത്സരത്തിന് 20 മിനിറ്റ് സമയമാണ് അനുവവദിക്കുക. ഒറ്റപ്പദമോ, തുടർച്ചയായിവരുന്ന ഒന്നിലധികം പദങ്ങളോ പാടാവുന്നതാണ്. ചേങ്ങില, ഇലത്താളം, ശ്രുതി എന്നിവ കമ്മിറ്റി ഏർപ്പെടുത്തും. മത്സരം ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് രജിസ്റ്റർ ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് പ്രത്യേകസമ്മാനം നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാച്ചെലവ് നൽകുന്നതാണ്. പേര്, ജനനതിയതി, പൂർണ്ണമായ വിലാസം ഇവയടങ്ങിയ അപേക്ഷ ഒക്ടോബർ രണ്ടിനകം ലഭിച്ചിരിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം:

അനിയൻ മംഗലശ്ശേരി, നിസരി, ശക്തിനഗർ ഇരിങ്ങാലക്കുട നോർത്ത്, തൃശ്ശൂർ-680125

LEAVE A REPLY

Please enter your comment!
Please enter your name here