പെരിന്തല്‍മണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് കവിതകള്‍ ക്ഷണിക്കുന്നു. സാഹിത്യകാരന്‍ ചെറുകാടിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിനായാണ് രചനകള്‍ സ്വീകരിക്കുന്നത്. ഒക്ടോബര്‍ 21ന് നടക്കുന്ന അനുസ്മരണ വേദിയില്‍ അവാര്‍ഡ് സമ്മാനിക്കും.
2016 ജനുവരി മുതല്‍ 18 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് അവാര്‍ഡിന് പരിഗണിക്കുക. മൂന്ന് കോപ്പി വീതം സെക്രട്ടറി, ചെറുകാട് ട്രസ്റ്റ്, ചെറുകാട് സ്മാരക മന്ദിരം, പെരിന്തല്‍മണ്ണ, 679322 എന്ന വിലാസത്തില്‍ ഒക്ടോബര്‍ അഞ്ചിന് മുന്‍പ് ലഭിക്കണം.
ഫോണ്‍: 04933225264