നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് ആഗസ്റ്റ് 20 മുതൽ സെപ്തംബർ 20 വരെ www.scert.kerala.gov.in എന്ന വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ഫോട്ടോയും സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യേണ്ടതാണ്.
- നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ (NTSE)
9-ാം ക്ലാസിൽ ഭാഷേതര വിഷയങ്ങളിൽ 55 % ൽ കുറയാത്ത മാർക്കുള്ള 10-ാം ക്ലാസുകാർക്ക് അപേക്ഷിക്കാം. പരീക്ഷക്ക് 2 ഘട്ടങ്ങളുണ്ട്. രണ്ടാം ഘട്ടം കടക്കുന്ന മിടുക്കരായ രാജ്യത്തെ 1000 പേർക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക. 15 % SCക്കും 7.5% STക്കും 27% OBCക്കും 4% PHനും നീക്കി വെച്ചിരിക്കുന്നു. ജനറല്‍ വിഭാഗത്തിന് 250 രൂപയും SC/ST / BPLന് 100 രൂപയുമാണ് അപേക്ഷ ഫീസ്.
സ്കോളർഷിപ്പ്:
ഹയർ സെക്കണ്ടറി – പ്രതിമാസം 1250
ഡിഗ്രി, PG – പ്രതിമാസം 2000
PhD – UGC നിശ്ചയിക്കുന്ന തുക
പരീക്ഷ :
ഒന്നാം ഘട്ടം നവംബർ 4ന് നടക്കും. 90 മിനുട്ട് ദൈർഘ്യമുള്ള 2 പേപ്പറുകളാണ് പരീക്ഷയ്ക്ക്.
i) SAT (Scholastic Aptitude Test) – സാമൂഹ്യ ശാസ്ത്രം , അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നിവയിൽ നിന്ന് 100 വസ്തുനിഷ്ഠ ചോദ്യങ്ങൾ
ii) MAT (Mental Ability Test) – 100 വസ്തുനിഷ്ഠ ചോദ്യങ്ങൾ
ഇതിൽ 40% മാർക്ക് നേടിയ ജനറൽ, OBC വിഭാഗങ്ങൾ, 32% നേടിയ SC, ST, PH വിഭാഗങ്ങൾ എന്നിവർ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും
രണ്ടാം ഘട്ട പരീക്ഷ മെയ് മാസത്തിൽ നടക്കും. ഇങ്ങനെ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്.
- നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)
സർക്കാർ/എയ്ഡഡ് സ്കൂളിൽ 8-ാം ക്ലാസിൽ പഠിക്കുന്ന, വാർഷിക കുടുംബ വരുമാനം 1.5 ലക്ഷത്തിൽ കവിയാത്ത കുട്ടികൾക്ക് അപേക്ഷിക്കാം. 7-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും 55% മാർക്കെങ്കിലും വേണം. SC/STക്ക് 50%. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9 മുതൽ 12 വരെ ക്ലാസുകളിൽ പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് ലഭിക്കും
പരീക്ഷ:
നവംബർ 4ന്. 90 മിനുട്ട് ദൈർഘ്യമുള്ള 2 പേപ്പറുകൾ
i – SAT – സാമൂഹ്യ ശാസ്ത്രം (35) അടിസ്ഥാന ശാസ്ത്രം (35) ഗണിതം (20) എന്നിവയിൽ നിന്ന് 90 വസ്തുനിഷ്ഠ ചോദ്യങ്ങൾ
ii – MAT – 90 വസ്തു നിഷ്ഠ ചോദ്യങ്ങൾ