വിമാനത്തെ കുറിച്ച് അറിയാം

0
483

തിരുവനന്തപുരം: ഫ്ലൈ എയര്‍ ടെക്നോളജീസിന്‍റെ ആഭിമുഖ്യത്തില്‍ ‘വിമാന ശാസ്ത്ര 2018’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിമാനത്തിനെ വായുവില്‍ കുതിച്ചുനീങ്ങാന്‍ സഹായിക്കുന്നതെന്താണ്? ഒരു പടുകൂറ്റന്‍ വിമാനം നിര്‍മ്മിക്കണമെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായാണ് ശില്പശാല നടക്കുന്നത്. സെപ്തംബര്‍ 15ന് രാവിലെ 9:30ന് ബി-ഹബ്ബില്‍ വെച്ചാണ് ക്ലാസ് നടക്കുന്നത്. ഈ വര്‍ക്ക്ഷോപ്പ്, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിമാനമാതൃകകള്‍ സ്വയം നിര്‍മ്മിച്ച് പറത്താന്‍ അവസരമൊരുക്കുന്നതോടൊപ്പം വിമാനങ്ങളുടെ പിന്നിലെ ശാസ്ത്രവും ഈ മേഖലയിലെ കരിയര്‍ സാദ്ധ്യതകളും പങ്കുവയ്ക്കുന്നു. വര്‍ക്ക്ഷോപ്പിനൊടുവില്‍ നിങ്ങളുണ്ടാക്കിയ കടലാസ് വിമാനങ്ങളുടെ പറത്തല്‍ മത്സരം നടത്തി വിജയികള്‍ക്ക് റെഡി-റ്റു-ഫ്ലൈ ഗ്ലൈഡര്‍ കിറ്റ്‌ സമ്മാനമായി നല്‍കും. 3 മണിക്കൂര്‍ നീളുന്ന ഈ വര്‍ക്ക്ഷോപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം.

രജിസ്‌ട്രേഷന്‍ ചെയ്യാനായി: https://bhubglobal.com/event/vimana-shasthra-the-paper-airplane-workshop/

കൂടുതല്‍ വിവരങ്ങള്‍ക്ക്: കിരണ്‍ ഫ്ലൈ എയര്‍ 8157971189, ജോങ്ങി ചാണ്ടി (B-Hub) 7356330033

LEAVE A REPLY

Please enter your comment!
Please enter your name here