കലയിലോ സാഹിത്യത്തിലോ അഭിരുചിയുള്ള കുട്ടികള്‍ക്കുവേണ്ടി ന്യൂഡല്‍ഹിയിലെ ചിൽഡ്രൻസ് ബുക്സ് ട്രസ്റ്റ് ഒരുക്കുന്ന അന്താരാഷ്ട്രമത്സരമാണ് ‘ശങ്കേഴ്സ് ഇന്റര്‍നാഷനല്‍ ചിൽഡ്രൻസ് കോമ്പറ്റീഷന്‍’. 2003 ജനുവരി 1- നോ അതിനുശേഷമോ ജനിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 2018-ല്‍ തയ്യാറാക്കിയ കലാസൃഷ്ടി, സാഹിത്യരചന എന്നിവ രക്ഷിതാവിന്റെയോ അധ്യാപകന്റെയോ സാക്ഷ്യപത്രത്തോടൊപ്പം അയച്ചുകൊടുക്കുകയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്.
കലാസൃഷ്ടിവിഭാഗത്തില്‍ പെയിന്റിങ്ങിലും ഡ്രോയിങ്ങിലും പങ്കെടുക്കാം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയവും മാധ്യമവും സ്വീകരിക്കാം. പരമാവധി വലിപ്പം 30 സെ.മീ. * 40 സെ.മീ.-ല്‍ കൂടാന്‍ പാടില്ല. സാഹിത്യസൃഷ്ടി കവിത, ചെറുകഥ, നാടകം, ഉപന്യാസം, ലേഖനം തുടങ്ങിയവയാകാം. സൃഷ്ടികള്‍ ഇംഗ്ലീഷില്‍ ആയിരിക്കണം. കൈയെഴുത്ത് പ്രതിയോ അച്ചടിച്ചതോ ആകാം. ഒരു കുട്ടിക്ക് സ്വന്തം സൃഷ്ടികള്‍ എത്രവേണമെങ്കിലും അയക്കാം. ഇന്ത്യയില്‍നിന്നുള്ള കുട്ടികളുടെ സൃഷ്ടികള്‍ ന്യൂഡല്‍ഹിയില്‍ ലഭിക്കേണ്ട അവസാനതീയതി 2018 ഒക്ടോബര്‍ 31 ആണ്. ഇന്ത്യയ്ക്ക് പുറത്തുള്ള കുട്ടികളുടേത് 2018 ഡിസംബര്‍ 31 വരെ സ്വീകരിക്കും. ഫലപ്രഖ്യാപനം 2019 സെപ്റ്റംബറില്‍ ആയിരിക്കും.
ഏറ്റവും മികച്ച പെയിന്റിങ്ങിന്/ ഡ്രോയിങ്ങിന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും, ഏറ്റവും മികച്ച സാഹിത്യ രചനയ്ക്ക് ശങ്കേഴ്സ് അവാര്‍ഡും, പിന്നീടുള്ള മികച്ച 15 പെയിന്റിങ്ങിന് / ഡ്രോയിങ്ങിന്/ സാഹിത്യ സൃഷ്ടിക്ക് ജവഹര്‍ലാല്‍ സ്വര്‍ണമെഡലും, തുടര്‍ന്നുള്ള 300 പേര്‍ക്ക് വെള്ളിമെഡലും സമ്മാനമായി നല്‍കും. മികച്ച സൃഷ്ടികള്‍ ‘ശങ്കേര്‍സ് ചിൽഡ്രൻസ് ആര്‍ട്ട് നമ്പര്‍’ എന്ന ആനുകാലികത്തില്‍ പ്രസിദ്ധീകരിക്കും.
വിശദാംശങ്ങള്‍ക്ക്: www.childrensbooktrust.com