എറണാകുളം നോര്‍ത്ത്- തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനുകള്‍ക്കിടയില്‍ നവീകരണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ ഒക്ടോബര്‍ ആറുവരെ ഏറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ് ഉള്‍പ്പെടെയുള്ള വണ്ടികള്‍ ആഴ്ചയില്‍ മൂന്നു ദിവസം റദ്ദാക്കി.
ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണിത്. എറണാകുളം- കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ്(16305), കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി(16306), കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍(56363) എന്നിവ ഓടില്ല. പാലക്കാട്- തിരുവനന്തപുരം, തിരുവന്തപുരം – പാലക്കാട് റൂട്ടില്‍ അമൃത എക്സ്പ്രസ്സുകളുടെ യാത്രയിലും പണിനടക്കുന്ന ദിവസങ്ങളില്‍ ക്രമീകരണമുണ്ടാകും.
എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ്സ് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ തീവണ്ടി റദ്ദാക്കിയ ദിവസങ്ങളില്‍ നിര്‍ത്തും.