2018 ആഗസ്റ്റ് 26/ ഞായർ
1194 ചിങ്ങം 10
ഇന്ന്
രക്ഷാബന്ധൻ
[ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി ‘രാഖി’ കെട്ടികൊടുക്കുകയും ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി, വിജയവുമായി തിരിച്ച് വന്നൂയെന്ന് കഥ. ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭമായി.പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്ന രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്.
മുംബൈയില്‍ രക്ഷാബന്ധനം നാരിയല്‍ പൂര്‍ണിമ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിനത്തിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ വരുണ ദേവനെ പ്രസാദിപ്പിക്കാന്‍ ഭക്തജനങ്ങള്‍ തേങ്ങ കടലില്‍ എറിയുകയും ഇന്നു മുതൽ മഴക്കാലം കഴിഞ്ഞ് മീൻ പിടിക്കാൻ പോകുകയും തുടങ്ങുന്നു.]
ആവണി അവിട്ടം
[തെക്കെ ഇൻഡ്യയിൽ ബ്രാഹ്മണർ ഈ ദിനം പൂണൂല്‍ മാറ്റുന്നതോടെ വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം.]
ഇന്ന് അമേരിക്കയിൽ ‘സ്ത്രീസമത്വ’ ദിനം !
(1920ൽ അമേരിക്കൻ ഭരണഘടനയിൽ 19മതു ഭേദഗതി എഴുതി ചേർത്ത പ്രകാരം വോട്ട് ചെയ്യാൻ ഉള്ള ലിംഗവിവേചനം നിർത്തലാക്കി.)
നമീബിയ : ഹീറോസ് ഡേ.
10 മീറ്റർ എയർ പിസ്റ്റളിലും 50 മീറ്റർ എയർ പിസ്റ്റളിലും മത്സരിക്കുന്ന നേപ്പാൾ വംശജനായ ഇന്ത്യൻ ഷൂട്ടിങ്ങ് താരം ജിത്തുറായ് യുടെയും (1987),
ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്രപ്രവർത്തകയും അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയുമായ മേനകാ ഗാന്ധിയുടെയും (1956),
മുസ്ലിം ലീഗ് നേതാക്കന്മാരിലൊരാളും 2011-2016 കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ. മുനീറിന്റെയും(1962) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
ബാലൻ കെ. നായർ (1933 – 2000)
റെയ്‌മൺ പണിക്കർ (1918 – 2010)
സി.എം.എസ്. ചന്തേര (1933 – 2012)
പാലയാട് യശോദ (1946- 2014)
സെസ്ഷൂ ടോയോ (1420 – 1506)
ജന്മദിനങ്ങള്‍
ബ്രഹ്മാനന്ദ ശിവയോഗി (1852 – 1929)
സി.ആര്‍. കേശവന്‍ വൈദ്യർ (1904 – 1997)
ചെറുകാട് (1914 – 1976)
ശ്രീനാഥ് (1956- 2010)
മദർ തെരേസ (1910 – 1997)
ഓംപ്രകാശ് മുൻജൽ (1928- 2015)
ലാവോസിയർ (1743 -1794)
ആൽബെർട്ട് സാബിൻ (1906 -1993)
ചരിത്രത്തിൽ ഇന്ന്
ബി.സി.ഇ. 55 – ജൂലിയസ് സീസർ ബ്രിട്ടണിൽ അധിനിവേശം നടത്തി.
1303 – അലാവുദ്ദീൻ ഖിൽജി ചിറ്റോർ പിടിച്ചെടുത്തു.
1858 – ‘കമ്പി’ വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
1920 – സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.
1957 – ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
1966 – പൂർണ്ണ പബ്ലിക്കേഷൻസ് ആരംഭം
1976 – റെയ്മണ്ട് ബാരെ ഫ്രാൻസിന്റെപ്രധാനമന്ത്രിയായി.
1999 – 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.