2018 ആഗസ്റ്റ് 28, ചൊവ്വ
1194 ചിങ്ങം 12
ഇന്ന്
അയ്യങ്കാളി ജയന്തി
മെക്സിക്കൊ: നാഷണൽ ഗ്രാൻഡ് പേരന്റ്സ് ഡേ!
പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) പാർട്ടിയുടെ കേരള സംസ്ഥാന സമിതിയിലും കേന്ദ്ര കണ്ട്രോൾ കമ്മീഷനിലും അംഗവും മുൻ ലോകസഭ അംഗവുമായ പി രാജേന്ദ്രന്റേയും(1949),
എസ്.ജാനകിയുടെയും പി. സുശീലയുടെയും ഗാനങ്ങൾ പ്രചാരം നേടുന്നതിനു മുമ്പുതന്നെ മലയാളസിനിമയിൽ ‘കണ്ണാ താമരകണ്ണാ’ ( ഭക്തകുചേല), വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ -(കുട്ടിക്കുപ്പായം ), കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കുപൊന്തിയ നേരത്ത് (ആദ്യകിരണങ്ങൾ ), ശർക്കര പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തി കുമാര – (കെ.പി.എ.സി യുടെ നാടകഗാനം) തുടങ്ങിയ നിരവധി ഹിറ്റു ഗാനങ്ങൾ ഒരുക്കാൻ കഴിഞ്ഞ എ.പി. കോമളയുടെയും(1934),
സുനിൽ ദത്തിന്റെ മകളും മുൻ ലോകസഭ അംഗവും കോൺഗ്രസ്സ് പാർട്ടി പ്രവർത്തകയുമായ പ്രിയാ ദത്ത് റോൺകോൺ എന്ന പ്രിയാ ദത്തിന്റെയും (1966),
ടെനേഷ്യസ്-ഡി എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനും അമേരിക്കൻ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമായ ജായ്ക്ക് ബ്ലായ്ക്കിന്റെയും (1969),
ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ, ദ സോഷ്യൽ നെറ്റ്‍വർക്ക് എന്നീ ചിത്രങ്ങൾ മൂലം പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര, സംഗീതചിത്ര സംവിധായകനും നിർമ്മാതാവുമായ ഡേവിഡ് ഫിഞ്ചർ എന്ന ഡേവിഡ് ആൻഡ്രൂ ലിയോ ഫിഞ്ചറിന്റെയും (1962),
ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്കളിക്കാരനുമായ റോഡ് ടക്കറിന്റെയും (1964 ),
വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്റെ പേരിൽ വളരെയധികം പ്രസിദ്ധനും ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററുമായ ലസിത് മലിംഗയുടെയും (1983) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
കെ പി ഉറുമീസ് തരകന്‍ (1913-1993)
അഗസ്തീനോസ് ( 354–430)
ജൂനിപെറോ സെറ (1713 –1784)
മുഹമ്മദ് നജീബ് (1901 – 1984 )
ഇ.പി. തോംസണ് (1924 -1993)
ജന്മദിനങ്ങള്‍
അയ്യൻകാളി ( 1863 -1941)
കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ (1882 -1959)
വെട്ടം മാണി (1921 -1987)
പ്രൊഫ. എം.ജി.കെ മേനോൻ (1928 -2016).
സ്വർണ്ണകുമാരീ ദേവി (1855 -1932)
എഡ്വേഡ് വൈബാർട്ട് (1837-1932)
ചരിത്രത്തിൽ ഇന്ന്
1907 – ജെയിംസ് ഇ. കെയിസി പ്രശസ്ത കൊറിയർ കമ്പനിയായ ഊപ്പ്ശ് സിയാറ്റിലിൽ സ്ഥാപിക്കുന്നു.
1916 – ജർമനി റുമേനിയയുടെമേൽയുദ്ധം പ്രഖ്യാപിക്കുന്നു.
1916 – ഇറ്റലി ജർമനിയോട് യുദ്ധം പ്രഖ്യാപിക്കുന്നു.
1953 – നിപ്പോൺ റ്റിവി അതിന്റെ ആദ്യ ടെലിവിഷൻ പരിപാടി, ആദ്യ ടെലിവിഷൻ പരസ്യമുൾപ്പെടെ സംപ്രേഷണം ചെയ്യുന്നു.
1993 – ചൈനയിലെ ചിങ്ഹായിയിൽ അണക്കെട്ട് തകർന്ന് 223 പേർ മരിക്കുന്നു.