പാമ്പുകളുണ്ട്‌ സൂക്ഷിക്കുക

0
470

മഴക്കെടുതികൾക്കിടയിൽ മറ്റൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്‌. പാമ്പുകൾ ധാരാളമായി വെള്ളക്കെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട്‌. അതീവ ശ്രദ്ധ പുലർത്തുക. ആഗസ്റ്റ്‌  17-ല്‍ മാത്രം കോട്ടക്കൽ അൽമാസ്‌ ആശുപത്രിയിൽ അഞ്ച്‌ പേരെ അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളുടെ കടിയേറ്റ്‌ ചികിൽസ തേടിയിരിക്കയാണു.

സാധാരണ നീർക്കോലിയല്ലാത്ത പാമ്പുകൾ വെള്ളത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ധാരാളം പാമ്പുകളുണ്ടെന്നാണു മനസ്സിലാവുന്നത്‌. അതിനാൽ പാമ്പ്‌ കടിയേറ്റാൽ അത്‌ നിസ്സാരമായി കാണാതെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക. പാമ്പ്‌ ചികിൽസ വിഭാഗമുള്ള ആശുപത്രികൾക്ക്‌ മുൻ ഗണന നൽകുക.
കഴിയുമെങ്കിൽ ഏത്‌ ഇനം പാമ്പാണു കടിച്ചതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക.
പാമ്പിന്റെ ഒരു ഫോട്ടോ എങ്കിലും ലഭിച്ചാൽ അനുയോജ്യമായ ചികിൽസ നൽകുവാൻ വൈകില്ല. അനാവശ്യമായി വെള്ളക്കെട്ടുകളിൽ കൂടി നടക്കുന്നത്‌ ഒഴിവാക്കുക.

ഡോ:പി.എ.കബീർ MBBS,MD(GM)
CMD
അൽമാസ്‌ ഹോസ്പിറ്റൽ, കോട്ടക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here