“കാടേത് കടുവയേത് ഞാനേത്..” – എൻ. എ നസീറിൻറെ പുസ്തകപ്രകാശനം

0
1348

“കാടേത് കടുവയേത് ഞാനേത്..”  എന്ന എൻ എ നസീറിൻറെ പുതിയ പുസ്തകത്തിൻറെ പ്രകാശനം  വെള്ളിയാഴ്ച 13.10.2017 (ഒക്ടോബർ 13 ) ന് വൈകീട്ട് 5 മണിക്ക് തൃശൂർ മാതൃഭുമി ബുക്സിൽ ( KSRTC സ്റ്റാന്റിന് സമീപം) നടക്കും. വി.കെ.ശ്രീരാമൻ, റഫീക്ക് അഹമ്മദ്, അനൂപ് കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 2011. ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രണ്ടാമതായി എഴുതിയ കേരളത്തിലെ കടുവകളെ കുറിച്ചും അവയെ തേടി പോയ അനുഭവങ്ങളേക്കുറിച്ചുള്ള ലേഖനത്തിന്റെ പേരായിരുന്നു “കടേത് കടുവയേത് ഞാനേത്…” എന്നത് .അതിനു ശേഷമായിരുന്നു എൻ എ നസീർ ആഴ്ചപ്പതിപ്പിൽ “മലമുഴക്കി ” എന്ന കോളം എഴുതി തുടങ്ങിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും പരിസ്ഥിതി മാസികയായ ‘സൂചിമുഖി.” യിലും മറ്റും പലപ്പോഴായി എഴുതിയവയും ചിത്രങ്ങളുമാണ് ഉള്ളടക്കം. സുനിൽ പി ഇളയിടംമാണ് പുസ്തകത്തിൻറെ അവതാരിക രചിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here