ആഗസ്റ്റ് 8

0
678

2018 ആഗസ്റ്റ് 8, ബുധൻ
1193 കർക്കടകം 23

ഇന്ന്

ലോക പൂച്ച ദിനം (ഇന്റർനാഷണൽ ക്യാറ്റ്‌ ഡേ).

സന്തോഷം സംഭവിക്കും ദിനം (ഹാപ്പിനെസ്സ്‌ ഹാപ്പെൻസ്‌ ഡേ).

ഇറാക്കി ഖുർദിസ്ഥാൻ: വെടിനിർത്തൽ ദിനം

മംഗോളിയ, തായ്‌വാൻ: പിതൃദിനം.
[മന്ദാരിനിൽ ‘ബാബാ’ എന്ന് പറഞ്ഞാൽ പിതാവ് എന്നും 8 – 8 എന്നും അർത്ഥം ഉണ്ട് ]

ടാൻസാനിയ: നാനെ നാനെ ഡേ.
[കർഷകരെ ആദരിക്കുന്ന ദിനം. ‘സ്വാഹിലി’യിൽ നാനെ എന്നാൽ 8]

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുത്ത, ഇപ്പോൾ കേന്ദ്രമന്ത്രി (ഇലക്ട്രോണിക്സ്‌, ഇൻഫർമേഷൻ ടെക്നോളജി, ടൂറിസം)യുമായ അൽഫോൻസ് കണ്ണന്താനത്തിന്റെയും (1953),

കോൺഗ്രസ് പ്രവർത്തകനും, വക്കീലും പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം, ശാസ്ത്ര- സാങ്കേതികം, എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ മെമ്പറുമായ കപിൽ സിബലിന്റെയും (1948),

ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമായ കെയ്ൻ സ്റ്റുവാർട്ട് വില്യംസണിന്റെയും (1990),

രണ്ടു തവണ അക്കാദമി അവാർഡ്, ആറു തവണ ഗോൾഡൻ ഗ്ലോബ്, മൂന്നു തവണ ബാഫ്ത, എമ്മി അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹനായ അമേരിക്കൻ ചലച്ചിത്രനടൻ ഡസ്റ്റിൻ ലീ ഹോഫ്മാന്റെയും (1937),

മികച്ച നടിക്കുള്ള 1994ലെ ദേശീയ പുരസ്കാരം നേടിയ ബംഗാളി ചലച്ചിത്രനടി ദേബശ്രീ റോയ് യുടെയും(1964),

മികച്ച നടനും മികച്ച സഹനടനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മികച്ച യുവനടൻ ഫഹദ് ഫാസിലിന്റെയും ( 1982),

പ്രശസ്തനായ ഇംഗ്ലീഷ് ഗണിതഭൗതിക ശാസ്ത്ര‍ജ്ഞനും ശാസ്ത്രതത്വചിന്തകനുമായ സർ റോജർ പെൻറോസിന്റെയും (1931),

ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനയായ കളിക്കാരനായി വിലയിരുത്തുന്ന സ്വിസ്സ് ടെന്നീസ് കളിക്കാരൻ റോജർ ഫെഡററിന്റെയും (1981)ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

എം.ആർ.ബി (1909-2001)
മുതുകുളം രാഘവൻപിള്ള (1900-1979)
എസ്. നിജലിംഗപ്പ (1902-2000)
ഹുസ്സൈൻ ദീദാത്ത് (1918 -2005),
ജയ്മാല ശിലേദാർ (1926- 2013)
ആൽബർട്ട് നമാത്ത്ജീര (1902–1959)
റെയ്മണ്ട് ബ്രൌൺ (1928 –1998)

ജന്മദിനങ്ങള്‍

മയ്യനാട് എ. ജോൺ (1894 -1968)
മോൺ. ലോറൻസ് പുളിയനത്ത് (1898 -1961)
ഉസ്താദ് വിലായത്ത് ഖാൻ (1928 -2004)
സാറ ടീസ്‍ഡെയിൽ (1884–1933)
അലിജാ ബെഗോവിച്ച്‌ (1925 – 2003)
ആൽബെർട്ടൊ ഗ്രെനാഡൊ (1922–2011)

ചരിത്രത്തിൽ ഇന്ന്

1942 – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കി.

1948 – കോഴിക്കോട്‌ കലാസമിതി ആരംഭം.
(1954-ൽ അഖില മലബാർ കേന്ദ്ര സമിതിയായും 1957 -ൽ കേരള കേന്ദ്രകലാ സമിതിയായും വളർന്നു.)

1949 – ഭൂട്ടാൻ സ്വതന്ത്രമായി

LEAVE A REPLY

Please enter your comment!
Please enter your name here