The Unsung Heroes

0
912

നിധിന്‍ വി.എന്‍.

ആരാണ് നിങ്ങളുടെ ഏറ്റവും വലിയ ഹീറോ? പലര്‍ക്കും പലതാകും ഉത്തരം. എന്നിരുന്നാലും നമ്മുടെ സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ വഴിയില്ല. എന്താണ് അതിന് കാരണം? പല അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ക്കാവുന്നു എന്നത് തന്നെ. എന്നാല്‍, അമാനുഷികമായ കഴിവുകളില്ലെങ്കിലും പലരുടെയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട് നമ്മുടെ ഇടയില്‍. നമ്മുടെയെല്ലാം ഹീറോ സങ്കല്പങ്ങളില്‍ കടന്നുവരാത്ത ചിലര്‍. അങ്ങനെയുള്ള ചിലരുടെ കഥ പറയുകയാണ് The Unsung Heroes എന്ന ഡോക്യുമെന്ററിയിലൂടെ ബാബുരാജ്‌ അസാരിയ (Baburaj Asariya).

2017-ലെ സത്യജിത്ത് റേ ഫിലിം ഫെസ്റ്റില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത ഡോക്യുമെന്ററി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കഥയാണ് പറയുന്നത്. ഒരു ജീവനും കൊണ്ട് ഓടുമ്പോള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍, അവരുടെ ജീവിതം, സമൂഹം ആംബുലന്‍സ് ഡ്രൈവര്‍മാരെ നോക്കി കാണുന്ന വിധം എന്നിങ്ങനെയുള്ള അന്വേഷണങ്ങളാണ് ഈ ചിത്രം.

തെറ്റിധാരണകള്‍ ഒരുപാടുണ്ടാകാറുണ്ട്. പതിയെ പോകുന്ന ആംബുലന്‍സുകളെ നോക്കി പലതും പറയാറുണ്ട്. ഓരോ രോഗിയുടെയും അവസ്ഥകള്‍ക്കനുസരിച്ചാണ് ആംബുലന്‍സ് ഓടിക്കുക എന്ന സത്യം എത്രപേര്‍ക്കറിയാം? ഇത്തരത്തില്‍ പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട പലതുമുണ്ട് ഈ ഹീറോകള്‍ക്ക് പറയാന്‍. ഒരുപക്ഷെ ആംബുലന്‍സ് പോകുമ്പോള്‍  ഒഴിഞ്ഞു കൊടുക്കാന്‍ സാധിക്കുംവിധത്തില്‍ ഈ ചിത്രം നിങ്ങളെ മാറ്റും എന്നുറപ്പാണ്. 

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here