ഹര്‍ഷദ്
The Patience Stone (2013)
Afghanistan
Dir. Atiq Rahimi
പണ്ട് പണ്ട് അഫ്ഗാനിസ്ഥാന്‍ എന്നൊരു രാജ്യത്ത് ഒരു സുന്ദരിയായ സ്ത്രീയുണ്ടായിരുന്നു. യുദ്ധം ചെയ്യുന്നതും പരസ്പരം കൊല്ലുന്നതും ഭയങ്കര പാഷനായി കൊണ്ടുനടക്കുന്ന ഭര്‍ത്താവടക്കമുള്ള പുരുഷന്മാരെ കണ്ടാണ് ആ സുന്ദരി കഴിഞ്ഞു പോന്നത്. ഇന്ന് അവളുടെ കണവന്‍ പിന്‍കഴുത്തില്‍ വെടിയുണ്ടയേറ്റ് തീരെ സൗകര്യവും വൈദ്യസഹായവുമില്ലാത്ത തന്റെ കുടുസ്സു മുറിയില്‍ മരിച്ച പോലെ കിടക്കയാണ്. യുദ്ധങ്ങള്‍ക്കും കൊല്ലലുകള്‍ക്കുമിടയിലെപ്പൊഴോ ഉണ്ടായിപ്പോയ രണ്ടു കുട്ടികളെയും ഈ കിടപ്പിലായിപ്പോയ പുരുഷനേയും സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ് ആ അതിസുന്ദരിയും അടിച്ചമര്‍ത്തപ്പെട്ടവളുമായ സ്ത്രീ. ഇവിടെയാണ് കഥ തുടങ്ങുന്നത്. കിടപ്പിലായിപ്പോയ ഭര്‍ത്താവിനോട് അവള്‍ സംസാരിക്കുകയാണ്, അവളുടെ ചിന്തകള്‍, സ്വപ്‌നങ്ങള്‍, വിചാരങ്ങള്‍, വികാരങ്ങള്‍, അതില്‍ കുട്ടിക്കാലം മുതല്‍ കല്യാണം, സംയോഗം, രതി, പ്രണയം, പിന്നെ അല്ലറ ചില്ലറ സീക്രട്ട്‌സും. ഗോള്‍ഷിഫേ ഫര്‍ഹാനിയുടെ (Golshifteh Farahani) കിടിലന്‍ പെര്‍ഫോമന്‍സ് മാത്രമാണ് ഇതിലെ ആകര്‍ഷണം. കോര്‍നിഷേ പിക്‌ച്ചേഴ്‌സ് എന്ന സ്വീഡിഷ് കമ്പനിയും റേസര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്ന ജര്‍മ്മന്‍ കമ്പനിയും കൂടി നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാബൂളില്‍ 1962 ല്‍ ജനിച്ച്, സോവിയറ്റ് അധിനിവേശ കാലത്ത് പാക്കിസ്ഥാനിലേക്കും പിന്നീട് ഫ്രാന്‍സിലേക്കും പാലായനം ചെയ്ത അത്തീഖ് റഹീമി എന്ന ഫ്രഞ്ച് അഫ്ഗാന്‍ റൈറ്റര്‍ ആകുന്നു. കാണുക… ആസ്വദിക്കുക..