കേരള ലളിതകലാ അക്കാദമി, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത്, മേടയില്‍ രാമന്‍ ഉണ്ണിത്താന്‍ സ്മാരക ലളിതകലാ പഠന കേന്ദ്രം, സാപ്ഗ്രീന്‍ കലാ കൂട്ടായ്മ എന്നിവ സംയുക്തമായി അടൂര്‍ പള്ളിക്കല്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘വര്‍ഷ ഋതു’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിനോടൊപ്പം കുട്ടികള്‍ക്കുള്ള 3 ദിവസത്തെ കലാപരിശീലന കളരിയും നടത്തുന്നു. ആഗസ്ത് 1ന് ആരംഭിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വൈകിട്ട് 3മണിയ്ക്ക് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ആഗസ്ത് 5ന് നടക്കുന്ന ക്യാമ്പിന്റെ സമാപന ചടങ്ങില്‍ ഇവി കൃഷ്ണപിള്ള പുരസ്കാരം ബെന്യാമിന് മുന്‍ സാംസ്‌കാരിക മന്ത്രി എംഎ ബേബി സമര്‍പ്പിക്കും.
ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കും. തുടര്‍ന്ന് ക്യാമ്പിലെ സൃഷ്ടികള്‍ ആഗസ്ത് 7,8,9 തിയ്യതികളില്‍ അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടക്കും.