2018 ജൂലൈ 29, ഞായർ
1193 കർക്കടകം 13
ഇന്ന്
അന്തർ ദേശീയ കടുവദിനം (ഗ്ലോബൽ ടൈഗർ ഡേ)
[വന്യ ജീവി സമ്പത്ത് സംരക്ഷണ ഭാഗമായി വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കടുവകളുടെ ആവാസ കേന്ദ്രങ്ങൾ നിലനിർത്തുന്നതിനെ പറ്റി ബോധവാന്മാർ ആക്കാൻ ഒരു ദിനം.]
കൽക്കട്ട: മോഹൻ ബഗാന്‍ ഡേ !
[കാല്പന്തുകളിയിൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു കായിക സംഘമായ മോഹൻ ബഗാന്‍ അത്ലറ്റിക് ക്ലബ് 1911 ൽ കിഴക്കൻ യോർക്കഷയറിനെ IFA ഷീൽഡിൽ തോൽപ്പിച്ചതിന്റെ ഓർമ്മക്ക്]
റോമാനിയ: ദേശീയ ഗാന ദിനം!
തായ്ലാൻഡ്: തായ് ഭാഷ ദിനം !
‘ചേകനൂർ മൗലവി ദുരന്ത’ത്തിന് കാൽ നൂറ്റാണ്ട്.
‘കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി’, ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും, History of Indigenous Indian, തുടങ്ങിയ കൃതികൾ രചിച്ച ചരിത്രകാരൻ തിരുവൻ ഹീരപ്രസാദ് ചെന്താരശ്ശേരി എന്ന ടി.എച്ച്.പി. ചെന്താരശ്ശേരിയുടെയും(1928)
തമിഴ് കവി, സാഹിത്യ വിമർശകൻ, വിവർത്തകൻ,പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ സിർപ്പി ബാലസുബ്രമണ്യത്തിന്റെയും (1936),
സ്പാനിഷ് ഫോർമുല വൺ ഡ്രൈവർ ഫെർണാണ്ടോ അലോൺസോയുടെ യും(1981),
ഓർമ്മയും ഭാഷയും തമ്മിലുള്ള മസ്തിഷ്ക നാഡീവ്യൂഹ ബന്ധത്തെ ക്കുറിച്ച് ഗവേഷണത്തിൽ ഏർപ്പെട്ടിയ്ക്കുന്ന അമേരിയ്ക്കൻ ന്യൂറോ ശാസ്ത്രജ്ഞൻ മൈക്കൽ. ടി. ഉൾമാന്റെയും(1962),
ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനിൽ ദത്തിന്റേയും, നർഗീസിന്റേയും മകനും നടനുമായ സഞ്ജയ് ദത്തിന്റെയും (1959)ജന്മദിനം !
ഓര്‍മ്മദിനങ്ങള്‍
ഇരയിമ്മൻ തമ്പി (1782 – 1862 )
പള്ളത്ത് രാമൻ (1891 -1950)
പ്രൊ. നൂറനാട് രവി (1938 -2002 )
ചേകനൂർ മൗലവി (1936-1993)
നഫീസ ജോസഫ് (1978 – 2004)
രാജൻ പി. ദേവ് (1954- 2009)
എൻ.എൻ. ഇളയത് ( 1940 – 2014)
സദനം ദിവാകര മാരാർ (2014).
ഈശ്വരചന്ദ്ര വിദ്യാസാഗർ (1820-1891),
ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായ (1894 -1987)
അരുണ ആസഫ് അലി (1909-1996)
വെമ്പട്ടി ചിന്നസത്യം (1929 – 2012)
ഉർബൻ രണ്ടാമൻ മാർപാപ്പ ( – 29 ജൂലൈ 1099)
വിൻസെന്റ് വാൻഗോഗ് ( 1853 – 1890)
ഹെന്രി ഷാരിയർ (1906 – 1973)
ജന്മദിനങ്ങള്‍
പി എ മുഹമ്മദ് കോയ (1922 – 1990)
ജെ.ആർ.ഡി.ടാറ്റ (1904- 1993)
ഇസിഡോർ ഇസാക്ക് റാബി (1898 – 1988)
ചരിത്രത്തിൽ ഇന്ന്
1937 – ടങ്‌ചൗ സംഭവം
1945 – ബി.ബി.സി. ലൈറ്റ് പ്രോഗ്രാം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
1957 – ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ആരംഭിച്ചു.
1958- നാസ (നാഷണൽ എയറോനോട്ടിക് & സ്പെയ്സ് റിസർച്ച് അതോറിറ്റി ) സ്ഥാപിക്കാൻ ഉള്ള ബില്ല് അമേരിക്കൻ സർക്കാർ പാസാക്കി.
1981 – ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും വിവാഹിതരായി.
2005 – ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ‘ഈറിസ്’ കണ്ടെത്തിയതായി അറിയിച്ചു.