പെന്‍ഡുലം ബുക്സ് ഏര്‍പ്പെടുത്തുന്ന പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷം കഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2014 ജനുവരി മുതല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളാണ് അയക്കേണ്ടത്. പുസ്തകത്തിന്റെ നാല് കോപ്പി വീതമാണ് അയക്കേണ്ടത്. കൂടെ എഴുത്തകാരന്റെ ബയോഡാറ്റയും അയക്കണം. പുസ്തകം അയക്കേണ്ട അവസാന തിയതി ആഗസ്റ്റ്31. ഒരു വര്‍ഷം കൊണ്ട് തന്നെ പതിനഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പെന്‍ഡുലം ബുക്സ്, ഇതിനകം തന്നെ വളര്‍ന്നു വരുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും മനസ്സില്‍ ഇടം നേടി കഴിഞ്ഞിട്ടുണ്ട്.
വിലാസം
എഡിറ്റര്‍
പെന്‍ഡുലം ബുക്സ്പൊ
തുങ്കറ അപാര്‍ട്മെന്റസ്ച
ന്തക്കുന്ന് പോസ്റ്റ് നിലമ്പൂര്‍ വഴി
മലപ്പുറം – 679329
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9746957787