തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കവിയരങ്ങും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. തീമരത്തണലില്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജൂലൈ 29ന് രാവിലെ 9.30 മുതല്‍ 1.30 വരെ പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ‘പുതുകവിതയും സമൂഹമാധ്യമവും’ എന്ന വിഷയത്തില്‍ ജഗദീഷ് കോവളം പ്രഭാഷണം നടത്തും. തീമരത്തണല്‍ മുഖ്യ രക്ഷാധികാരി പവിത്രന്‍ തീക്കുനി കവിയരങ്ങില്‍ സ്വാഗതം പറയും. ബിനീഷ് ചേമഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അനില്‍ മുട്ടാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പുസ്തക പ്രകാശനം, പുസ്തക പരിചയം, മറുമൊഴി തുടങ്ങിയ പരിപാടികള്‍ നടക്കും.