വണ്‍ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റിയുടെ ലോഹിതദാസ് സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം 28നും 29നും മെഗാമാളിലെ ഫണ്‍സിറ്റി മാളില്‍ നടത്തും. നൂറിലധികം സിനിമകൾ ഇടവേളകളില്ലാതെ രണ്ടു ദിവസം പ്രദർശിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഹ്രസ്വ ചലച്ചിത്രോത്സവത്തിന്.
മികച്ച ഹ്രസ്വ ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, ജനകീയ ചിത്രം എന്നിവ ഉള്‍പ്പെടെ പന്ത്രണ്ടു പുരസ്കാരങ്ങള്‍ സമ്മാനിക്കും. 28നു സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. സംവിധായകന്‍ ഹരികൃഷ്ണന്‍, ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍, റഷീദ് പാറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജി.കെ. ഒറ്റപ്പാലം, കെ. അരുണ്‍, അഭിജിത് കെ. രാജന്‍, വിഷ്ണു ബാലകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
ഷെഡ്യൂള്‍ വായിക്കാം