നമുക്ക് പോവാനുള്ള ട്രെയിന്‍ എവിടെയെത്തി ? കൃത്യസമയത്താണോ ട്രെയിന്‍ ഓടുന്നത് ? സ്റ്റേഷനില്‍ നേരത്തെ ചെന്ന് ഇരിക്കുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ നമുക്ക് സംവിധാനങ്ങള്‍ ഏറെയുണ്ട്. ട്രെയിന്‍ സമയം അറിയാനുള്ള ആപ്പുകള്‍, ഗ്രൂപ്പുകള്‍ ഒക്കെ നിലവിലുണ്ട്. അതേ സമയം ട്രെയിന്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് വാട്സ്ആപ്പില്‍ ലഭിച്ചാല്‍ എങ്ങനെയുണ്ടാകും. IRCTC ‘മേക്ക് മൈ ട്രിപ്പു’മായി സഹകരിച്ചു കൊണ്ടാണ് പുതിയ സേവനം ഒരുക്കുന്നത്.
വാട്സ്ആപ്പിന്‍റെ ജനകീയത മനസ്സിലാക്കിയാണ് IRCTC ഇങ്ങനെയൊരു സംവിധാനത്തിന് തുടക്കം കുറിച്ചത്. ട്രെയിന്‍ വിവരങ്ങള്‍, ട്രെയിന്‍ എവിടെ എത്തി, ബുക്കിങ് സ്റ്റാറ്റസ് തുടങ്ങി എല്ലാം വാട്സ്ആപ്പില്‍ കിട്ടും.
നിങ്ങള്‍ ചെയ്യേണ്ടത്:
1. നിങ്ങളുടെ കയ്യിലുള്ളത് വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണെന്ന് ആദ്യം ഉറപ്പുവരുത്തുക.
2. മേക്ക് മൈ ട്രിപ്പിന്റെ വാട്‌സ്ആപ്പ് നമ്പര്‍ (07349389104) ഫോണില്‍ സേവ് ചെയ്യണം.
3. മേക്ക് മൈ ട്രിപ്പിന്റെ ചാറ്റ് തുറക്കുക. ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് അറിയാനുള്ള ട്രെയിന്‍ നമ്പര്‍ അയക്കുക.
ഉദാഹരണത്തിന്: പരശുറാം എക്സ്പ്രസ്സിന്റെ വിവരങ്ങള്‍ ആണ് അറിയേണ്ടത് എങ്കില്‍ ട്രെയിന്‍ നമ്പര്‍ ആയ 16650 അയക്കുക.
4. അതുപോലെ നിങ്ങളുടെ ബുക്കിങ് സ്റ്റാറ്റസ് ആണ് അറിയേണ്ടതെങ്കില്‍, നിങ്ങളുടെ പിഎന്‍ആര്‍ നമ്പര്‍ നല്‍കിയാല്‍ മതി. നിങ്ങളുടെ ബുക്കിങ് സ്റ്റാറ്റസ് ലഭിക്കും.