മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പേരില്‍ ജന്മനാട് നല്‍കിവരുന്ന പരമോന്നത ബഹുമതിയായ ബഷീര്‍ ബാല്യകാല സഖി പുരസ്കാരത്തിന് പ്രശസ്തകവിയും ഗാന രചയിതാവും മുന്‍ചീഫ് സെക്രട്ടറിയും, മലയാള സര്‍വ്വകലാശാല പ്രഥമ വൈസ് ചാന്‍സിലറും ആയിരുന്ന കെ ജയകുമാറിനെ തിരഞ്ഞെടുത്തു.
ബഷീറിന്റെ 24-ആം ചരമവാര്‍ഷികദിനമായ ജൂലൈ 5ന് തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരകസമിതി സംഘടിപ്പിക്കുന്ന ബഷീര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്തിപത്രവും, ഫലകവും, 10001 രൂപ ക്യാഷ് അവാര്‍ഡും നല്‍കും.
ഡോ. എം.എം ബഷീര്‍ ചെയര്‍മാനും കിളിരൂര്‍ രാധാകൃഷ്ണന്‍, ഡോ പോള്‍ മണലില്‍, എം സരിതാ വര്‍മ്മ, പ്രമോദ് പയ്യന്നൂര്‍, ഡോ യു. ഷംല, ഡോ അംബിക എ.നായര്‍, പ്രൊഫ. കെ.എസ് ഇന്ദു എന്നിവരടങ്ങുന്ന ജൂറിയാണ് ജയകുമാറിനെ തിരഞ്ഞെടുത്തത് എന്ന് ബഷീര്‍ സ്മാരക സമിതി സെക്രട്ടറി പി.ജി ഷാജി മോന്‍ അറിയിച്ചു.