ടാൻസാനിയയിൽ 12 ദിവസത്തെ സൗജന്യ സാഹസിക ട്രിപ്പ്‌

0
673

ടാൻസാനിയയിൽ 12 ദിവസത്തെ സാഹസിക ട്രിപ്പ്‌, അതും സൗജന്യമായി. പുറമെ സ്വരാജ്യത്ത്‌ നിന്ന് റൗണ്ട്‌ വേ വിമാനടിക്കറ്റും.

ക്യാമറകൾ കൊണ്ട്‌ മായാജാലം തീർക്കുന്നവരാണോ ?.
കിളിമഞ്ചാരോ മലനിരകളിൽ അതിസാഹസിക യാത്ര നടത്താൻ താൽപര്യമുണ്ടോ ?
ട്രാവൽ ഫിലിം നിർമ്മാണത്തിൽ അഗ്രഗണ്യരാണോ ?
എങ്കിൽ ഒട്ടും വൈകിക്കണ്ട, വേൾഡ്‌ നൊമാർഡ്‌സ്‌ സംഘടിപ്പിക്കുന്ന ട്രാവൽ ഫിലിം സ്കോളർഷിപ്പിനുള്ള അപേക്ഷ നൽകാൻ ഒരുങ്ങിക്കോളൂ !

ടാൻസാനിയൻ സാഹസിക കേന്ദ്രങ്ങളിലെ വൈവിധ്യങ്ങൾ ചിത്രീകരിക്കാനാണ് ഈ വർഷത്തെ വേൾഡ്‌ നൊമാർഡ്‌സ്‌ ട്രാവൽ ഫിലിം മെയ്ക്കർ സ്കോളർഷിപ്പ്‌ നൽകുന്നത്‌. പ്രൊഫഷനൽ മെന്റർമ്മാരുടെ മെന്റർഷിപ്പ്‌, ട്രാവൽ ഇൻഷൂറൻസ്‌, കാമറ ബാഗ്‌, ഓഡിയോ ഗിയർ എന്നിവ സ്കോളർഷിപ്പിനോടൊപ്പം ലഭിക്കും.

അപേക്ഷകർ മൂന്ന് മിനുറ്റ്‌ ദൈർഘ്യമുള്ള ട്രാവൽ ഡോക്യൂമെന്ററി തയ്യാറാക്കി സമർപ്പിക്കണം. പുറമെ 1500 വാക്കിൽ കവിയാത്ത സ്റ്റേറ്റ്‌മന്റ്‌ ഓഫ്‌ പർപസ്‌ അപേക്ഷയിൽ സമർപ്പിക്കണം. ഡോക്യൂമെന്ററി ഇംഗ്ലീഷ്‌ ഭാഷയിലോ, ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലോട്‌ കൂടെയുള്ളതോ മാത്രമേ പരിഗണിക്കുകയുള്ളൂ.

അപേക്ഷകൾ ജൂലൈ പത്തിനകം സമർപ്പിക്കണം. സ്കോളർഷിപ്പിനർഹമായ ഡോക്യൂമെന്ററി ഓഗസ്റ്റ്‌ ഒമ്പതിന് വേൾഡ്‌ നൊമാർഡ്‌സ്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിജയിക്ക്‌ ഒക്റ്റോബർ മാസത്തിൽ ടാൻസാനിയയിലേക്ക്‌ പറക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് https://www.worldnomads.com/create/scholarships/film/2018/ എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here