അഘോര ആർട്ട് ഗ്യാലറിയിൽ മ്യൂറൽ പെയ്ന്റിംഗുകളുടെയും മ്യൂറൽ പെയ്ന്റിംഗ് ശൈലിയിൽ ഡിസൈൻ ചെയ്ത സാരീ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രദർശനം ഏപ്രിലിൽ നടക്കും. ഏപ്രിൽ 6 മുതൽ 13 വരെയാണ് പ്രദർശനം. പ്രദർശന സമയം രാവിലെ 10 മുതൽ വൈകീട്ട് 7 വരെ. തൊണ്ടയാട് കേരളകൗമുദി ഓഫീസിന് എതിർവശത്തുള്ള കൈലാസപുരി ബിൽഡിംഗിലാണ് അഘോര ആർട്ട് ഗ്യാലറി. കൂടുതൽ വിവരങ്ങൾക്ക് 9947214537, 7736252258 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.