പൂക്കാട് കലാലയം ‘ഹർഷം’ നാളെ മുതൽ

0
1502

പൂക്കാട് കലാലയത്തിൻറെ ‘ഹർഷം’ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഏപ്രിൽ 6 മുതൽ 11 വരെ കലാലയം സർഗ്ഗവനിയിൽ ആണ് പരിപാടി. അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കുന്ന ‘കളി ആട്ടം’, പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്കുള്ള സ്വീകരണം എന്നിവയാണ് ഹർഷത്തിൻറെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

കളി ആട്ടത്തിൽ നാടകപരിശീലനകളരി, സല്ലാപങ്ങൾ, പാവനാടക പരിശീലനം, സംഗീതോപകരണപരിചയങ്ങൾ, സംഗീതപരചയപരിപാടികൾ എന്നിവ നടക്കും. നാടകോത്സവത്തിൽ 9 നാടകങ്ങൾ അവതരിപ്പിക്കും. കളി ആട്ടം വ്യാഴാഴ്ച 11 മണിക്ക് ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയത്തിൽ നിന്ന് കലാലയം സർഗ്ഗവനിയിലേക്ക് ആനയിക്കും. ഉദ്ഘാടനം വൈകീട്ട് 5.30 ന് ‘ഹർഷം’ പരിപാടിയുടെ ഔപചാരിക  ശ്രീ എം.ജി.എസ് നാരായണൻ നിർവഹിക്കും. 6.30 ന് ഗുരുവിൻറെ കാലവും ജീവിതവും ആലേഖനം ചെയ്ത രേഖായനം, തുടർന്ന് ഗുരുവന്ദനം, നൃത്തശിൽപം എന്നിവ നടക്കും.

ഏപ്രിൽ 8ന് മാനാഞ്ചിറ മൈതാനിയിലേക്ക് നടക്കുന്ന നാടകയാത്ര മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാടകകളരി പ്രവർത്തനങ്ങൾ, കുട്ടികളുടെ ഒത്തു ചേരൽ, നാടകവ്യായാമങ്ങൾ, പുസ്തകപ്രകാശനം, കുമ്മാട്ടിക്കളി തുടങ്ങിയവ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here