21 ന് രാവിലെ ലോകപ്രശസ്ത ശിൽപി വൽസൻകൂർമ്മകൊല്ലേരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന ചിത്രകാരൻമാരായ എൻ.കെ.പി. മുത്തുക്കോയ (ഡെൽഹി), ശരത് ചന്ദ്രൻ, ഹിമാൻശു ശേഖർ പരിഡ, പാലേരി രമേശൻ എന്നിവർ അതിഥികളായി പങ്കെടുക്കുന്നു. പകൽ സമയം ചിത്രരചനയും വൈകുന്നേരം കലാപരിപാടികളും അരങ്ങേറുന്നു.21 ന് വൈകീട്ട് 5 മണിക്ക് സാംസ്കാരിക സമ്മേളനം പ്രശസ്ത റേഡിയോ ടെലിവിഷൻ താരം നവാസ് പാലേരി ഉദ്ഘാടനം ചെയ്യുന്നു. തുടര്‍ന്ന് ‘സുഹാനി രാത് ‘ ഗസൽ വിരുന്ന് ഉണ്ടായിരിക്കും. തുടർന്ന് തദ്ദേശകലാകാരൻമാരുടെ നൃത്തനൃത്യങ്ങൾ അരങ്ങേറും.
22 ന് രാവിലെ 10 മണിക്ക് ആർട്ടിസ്റ്റ് സദു അലിയൂരിൻറെ ജലച്ചായ ചിത്രം ഡെമോൺസ്റ്റ്രേഷൻ പ്രശസ്ത ചിത്രകാരൻ ഡി.ബിനുരാജ് (കൊച്ചി). സജയ് കെ.വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. വൈകീട്ട് 5 മണിക്ക് ചിത്രകാരസംഗമം ശ്രീ.സികെ.നാണു ഉദ്ഘാടനം ചെയ്യും. വിരമിച്ച അദ്ധ്യാപകരെ ചടങ്ങിൽ ആദരിക്കും. രാജൻ ചെറുവാടിൻറെ പ്രഭാഷണവും ഉണ്ടായിരിക്കും. തുടർന്നു നടക്കുന്ന സാസ്കാരിക സന്ധ്യയിൽ ഉദയകളരിസംഘത്തിൻറെ നേതൃത്വത്തിൽ പത്മശ്രീ മീനാക്ഷി അമ്മക്ക് സ്നേഹാദരവ് പരിപാടിയും കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരിക്കും. തുടർന്ന് തൃത്ത പരിപാടികൾ അരങ്ങേറും.
23 ന് രാവിലെ 10 മണി ക്യാന്പിലെ ചിത്രകാരന്‍മാർ ഒത്തുചേർന്ന് അവലോകനം. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീ പൊന്ന്യൻ ചന്ദ്രൻ മുഖ്യാഥിതി ആയിരിക്കും. വൈകീട്ട് 4 മണിക്ക് സമാപനവേദിയിൽ കലാപരിപാടികൾ അരങ്ങേറും.
ചിത്രകലാ ക്യാന്പിനും കലാസാംസ്കാരിക പരിചാടികൾക്കും പുറമെ മൂന്നു ദിവസങ്ങളിലും കുട്ടികൾക്കായുള്ള വിനോദ സംവിധാനങ്ങൾ, തീരദേശ മത്സ്യ-ഭക്ഷ്യ വിഭവങ്ങളുടെ പവലിയൻ മുതലായവ ഉണ്ടായിരിക്കും. കാപ്പുഴക്കൽ ബീച്ചിന്റെ പ്രകൃതി മനോഹാരിത ഉപയോഗിച്ച് ടൂറിസം സാദ്ധ്യതകളെ പ്രോത്സാഹിപ്പിക്കാനുള്ള വടകര ബ്ലോക്ക് പഞ്ചായത്തിൻറെ പ്രോജക്ടിൻറെ ഭാഗമായാണ് ‘നിറതീരം’ ചിത്രരചക്യാന്പ് സംഘടിപ്പിക്കുന്നത്. നേപ്പാളി ചിത്രകാരന്മാരായ ആവിഷ്കാർ, ചന്ദ്രപ്രധാൻ, ജലച്ചായ ചിത്രകാന്‍ തായമാനവൻ (തമിഴ്നാട്), മാനസ്കുമാർ (ഒറീസ്സ), സഞ്ഡിത് മണ്ഢൽ (കൊൽക്കൊത്ത), മുത്തുരാജ് ടി ബേഗൂർ (കർണ്ണാടക), രാജ്മാജി ( മുംബൈ) തുടങ്ങിയ ചിത്രകാരന്മാർ പങ്കെടുക്കുന്നു. കൂടാതെ ഇരുപതോളം യുവകലാകാരന്മാർ കേരളത്തില ക്യാന്പിന്റെ ഭാഗമാകും.