ജനശക്തി സാംസ്കാരികകേന്ദ്രത്തിൻറെ നാൽപതാം വാർഷികം – നാടകോത്സവം 2017

0
1366

നീലേശ്വരത്തിൻറെ സാംസ്കാരികമേഖലയിൽ നാല് പതിറ്റാണ്ടായി നിറസാന്നിദ്ധ്യമായ പട്ടേന ജനശക്തി സാംസ്കാരിക വേദിയുടെ നാൽപതാം വാർഷികം മെയ് 4,5,6,7 തിയ്യതികളിൽ ‘നാടകോത്സവം 2017’ വിപുലമായി ആഘോഷിക്കപ്പെടുന്നു. കുട്ടികളുടെ നാടകപഠനകളരി, നാ‍ടകഗാനമേള, നാടകസംവാദം, നാടകപ്രദർശനം എന്നിങ്ങനെ വിവിധ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

മെയ് 4 വ്യാഴാഴ്ച രാവിലെ 9 മണിമുതൽ തുടങ്ങുന്ന നാടക പഠനകളരി സിനിമാസീരിയൽ താരം ശ്രീ മനൂപ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടകപ്രവർത്തകൻ മനോജ് നാരായണനാണ് ക്യാന്പ് ഡയറക്ടർ, വൈകുന്നേരം 6 മണിക്കു നടക്കുന്ന സാംസ്കാരികസമ്മേളനത്തിനുശേഷം 7.30 ന്  കെ.പി.എ.സിയുടെ ‘ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ‘ അവതരിപ്പിക്കും.

മെയ് 5ന് വൈകീട്ട് 6 മണിക്ക് രതീഷ്ബാബുവും സംഘവും അവതരിപ്പിക്കുന്ന നാടകഗാനമേള, 7.30ന് ജ്വാല കരുവാക്കോട് അവതരിപ്പിക്കുന്ന നാടകം ‘ മൊനേർ മനുഷ് ‘.

മെയ് 6 ന് വൈകീട്ട് ആറുമണിക്ക് ‘അമേച്വർ നാടകവേദി ഇന്ന്’ എന്ന വിഷയത്തിൽ നടക്കുന്ന നാടകസംവാദം കേരളസംഗീതനാടക അക്കാദമി ചെയർമാൻ ശ്രീ സേവ്യർ പുൽപാട് ഉദ്ഘാടം ചെയ്യും. വിഷയാവതരണം പി.വി.കെ പനയാൽ. പി.ടി മനോജ് മോഡറേറ്ററാകുന്ന ചർച്ചയിൽ ശ്രീ പത്മൻ വെങ്ങര, ബാബു അന്നൂർ, രാജ്മോഹൻ നീലേശ്വരം, ഗംഗൻ ആയിറ്റി, രാമചന്ദ്രൻ തുരുത്തി എന്നിവർ പങ്കെടുക്കും. 7.30 ന് കണ്ണങ്കൈ അവതരിപ്പിക്കുന്ന നാടകം വിഷകണ്ഠൻ അരങ്ങേറും.

മെയ് 7ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. സമാപനസമ്മേളനത്തിൽ ശ്രീ അംബികാസുതൻ മങ്ങാട് വിശിഷ്ടാതിഥിയാവും. രാത്രി 7.30ന് ജനശക്തി പട്ടേനയുടെ നാടകം ‘മരക്കാപ്പിലെ തെയ്യങ്ങൾ ‘ അവതരണത്തോടെ വാർഷികാഘോഷങ്ങൾക്ക് തിരശ്ശീല വീഴും.

LEAVE A REPLY

Please enter your comment!
Please enter your name here