കേരള സർക്കാർ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള പല്ലന കുമാരനാശാൻ സ്മാരകസമിതിയും മലയാള ടെക്നീഷ്യൻസ് അസോസിയേഷനും (മാക്ട), സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലകേരള സിനിമാഗാനരചനാശിൽപശാല മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ വച്ച് 2017 ഒക്ടോബർ 21,22,23 തിയ്യതികളിൽ നടത്തുന്നു. സാഹിത്യാഭിരുചിയും, ഗാനരചനയിൽ താൽപര്യവുമുള്ളവർക്ക് 3 ദിവസം നീണ്ടുനിൽക്കുന്ന ഈ ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്. ചലച്ചിത്രരംഗത്തെ പ്രസിദ്ധരായ ഗാനരചയിതാക്കളും സംഗീതസംവിധായകരും ചലച്ചിത്രസംവിധായകരും നയിക്കുന്ന ക്ലാസ്സുകൾക്ക് പുറമെ പ്രായോഗികപരിശീലനവും നൽകുന്നതാണ്. താൽപര്യമുള്ളവർക്ക് mactacinema@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലോ 0484 2396094 എന്ന ഫോൺ നന്പറിലോ ബന്ധപ്പെടാവുന്നതാണ്.
രാജീവ് ആലുങ്കൽ, ചെയർമാൻ, കുമാരനാശാൻ സ്മാരകസമിതി, കേരള സർക്കാർ
ലാൽജോസ്, ചെയർമാൻ, മലയാളം സിനി ടെക്നീഷ്യൻസ് (മാക്ട)
