സി.ടി.തങ്കച്ചൻ
കവിയും സത്യാന്വേഷിയുമായ ആനന്ദ ജ്യോതി സാക്ഷാൽകരിക്കുന്ന “ഉമ ഹിമവാന്റെ പുത്രി ” എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കഴിഞ്ഞ ദിവസം ആനന്ദ ജ്യോതിയെ കണ്ടപ്പോഴാണ് തന്റെ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.’ ഇന്ത്യയിലെ ആദ്യത്തെ ബ്രസീൽ ഇന്ത്യ സംയുക്ത സംരംഭമാണ് ഉമ ദ ഡോട്ടർ ഓഫ് ഹിമാലയ ‘
ഗംഗയുടെ ഉൽഭവം മുതൽ ഗംഗാ തീരത്തിലൂടെ നടത്തുന്ന ആത്മീയ അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ബ്രസീലിൽ നിന്നെത്തിയ 24 പേരടങ്ങുന്ന ഒരു സംഘം ഈ ചിത്രത്തിൽ അഭിനയിക്കുന്നു ‘ആത്മീയ അന്വേഷകനായ വേദാന്തിയായി ബ്രസ്സീലിൽ നിന്നെത്തിയ ജോനാസ് മനേച്ചിയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ബ്രസിലിൽ എഞ്ചിനീയറായ ഇദ്ദേഹം കഴിഞ്ഞ 14 വർഷങ്ങളായി വേദാന്തത്തെക്കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥിയാണ്. തന്റെ കഥാപാത്രത്തിന് ഏറ്റവു അനുയോജ്യനായതുകൊണ്ടാണ് ചിത്രത്തിലെ നായകനായി അഭിനയിക്കാൻ മനേച്ചിയെ തെരെഞ്ഞെടുത്തതെന്ന് സംവിധായകൻ ആനന്ദ് ജോതി പറഞ്ഞു. ബ്രസീലിൽ ഡോക്ടറായ ഇസെബെല്ല പിതാക്കിയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്. മലയാളിയായ ഗൗരിപ്രിയയും ചിത്രത്തിൽ അഭിനയിക്കുന്നു.
ചോദ്യം ചോദിച്ചു കൊണ്ടിരിക്കുക എന്നതിനപ്പുറം ചോദ്യകർത്താവ് തന്നെ ഉത്തരം കണ്ടെത്തുക എന്നതും പ്രധാനമാണ് എന്ന് ജ്യോതി പറയുന്നു.
ഇത്തരം ഒരു കണ്ടെത്തലിനായുള്ള യാത്രയിലാണ് ചിത്രം തുടങ്ങുന്നത്.
ഗംഗയുടെ ഉൽഭവ സ്ഥാനമായ ഹിമാലയത്തിലെ ഗോമുഖിലേക്ക് 14 മണിക്കർ കാൽനടയായി യാത്ര ചെയ്താണ് ചിത്രീകരണം നടത്തിയത്.ഗോമുഖിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗയുടെ യാത്ര ബംഗാൾ ഉൾക്കലിലാണ് ലയിക്കുന്നത്.
ഗംഗയുടെ തീരത്തെ വരണാസിയിലും ഒടുക്കം കൊൽക്കത്തയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
മണിലാൽ പടവൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.. ജയപ്രകാശ് മേനോനാണ് സംഗീത സംവിധായകൻ
ആദ്യമായി സിനിമയിൽ അഭിനയിക്കുന്നവരാണ് എല്ലാ നടീനടൻമാരും എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
നിരവധി ഡോക്മെന്ററികളും ഹ്രസ്വചിത്രങ്ങും സംവിധാനം ചെയ്തിട്ടുള്ള ആനന്ദ് ജ്യോതി കൊച്ചി തേവര സ്വദേശിയാണ്. അടുത്ത ജനുവരിയിൽ ഇന്ത്യയിലും ബ്രസിലിലും ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇംഗ്ലിഷിലും പോർച്ചുഗീസ് ഭാഷയിലുമായാണ് ഉമ നിർമ്മിച്ചിരിക്കുന്നത്.