കോഴിക്കോട്: എല്ലാ ജില്ലയിലും പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. രാജ്യത്തിന്റെ പ്രയാണത്തിന് ശക്തി നല്‍കുന്ന പാരമ്പര്യ സ്വത്താണ് മ്യൂസിയങ്ങള്‍. ചരിത്രസ്മാരകങ്ങള്‍ പരിരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈസ്റ്റ്ഹില്‍ ആര്‍ട്ട് ഗാലറി കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ ആരംഭിച്ച ആധുനിക സംവിധാനങ്ങളോടുകൂടിയ ത്രീ.ഡി തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയ്ക്ക് അവബോധം സൃഷ്ടിക്കാനായി താളിയോലകളടക്കമുള്ള പുരാവസ്തുക്കള്‍ സംരക്ഷിക്കും. ഇവ ഡിജിറ്റലൈസ് ചെയ്തുസൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മ്യൂസിയങ്ങള്‍ ആധുനികവത്ക്കരിക്കാനുള്ള നടപടികള്‍ അടുത്ത വര്‍ഷം ആരംഭിക്കും. കോഴിക്കോട്ട് നന്നങ്ങാടികള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പര്യവഷേണങ്ങള്‍ നടത്തും. സംസ്ഥാനത്തെ പുരാവസ്തു വകുപ്പിന്റെ ഉന്നമനത്തിനായി കേന്ദ്ര പുരാവസ്തുവകുപ്പിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം 100 പേര്‍ക്ക് പ്രദര്‍ശനം ആസ്വദിക്കാവുന്ന രീതിയിലാണ് തിയേറ്റര്‍ സജ്ജീകരിച്ചിരിക്കുത്.
പരിസ്ഥിതി, വനം-വന്യജീവി, ചരിത്രം, പൈതൃകം എന്നീ വിഷയങ്ങളില്‍ കുട്ടികൾക്കും, മുതിര്‍വര്‍ക്കും അറിവും അവബോധവും സൃഷ്ടിക്കാനുതകുന്ന 25 മിനുട്ട് ദൈര്‍ഘ്യം വരുന്ന ത്രിമാന ഹ്രസ്വചിത്രങ്ങളായിരിക്കും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ മലബാറില്‍ ഇതുപോലൊരു സംരംഭം ആദ്യത്തേതാണ്. മുതിര്‍വര്‍ക്ക് 40 രൂപയും കുട്ടികൾക്ക്ക 20 രൂപയുമാണ് തിയേറ്ററിലേക്കുള്ള പ്രവേശന നിരക്ക്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പകല്‍ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ തിയേറ്ററിലേക്ക് പ്രവേശനമുണ്ടായിരിക്കും.
കോഴിക്കോട്ടെ പ്രമുഖ സാംസ്‌കാരിക സ്ഥാപനമായ ആര്‍ട്ട് ഗ്യാലറി കൃഷ്ണമേനോന്‍ മ്യൂസിയം മനോഹരമായ കുന്നിന്‍മുകളില്‍ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തിന് നടുക്കുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുത്. ഇരുനൂറിലേറെ വര്‍ഷം പഴക്കമുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ ഈ കെട്ടിടം ബ്രിട്ടീഷ്കാരുടെ കാലം മുതല്‍ മലബാര്‍ കളക്ടര്‍മാരുടെ ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്നു. മലബാര്‍ മാനുവലിന്റെ രചയിതാവായ വില്യം ലോഗന്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് കളക്ടര്‍മാര്‍ ഇവിടെയാണ് താമസിച്ചിരുന്നത്.
ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി, ജില്ലാ കളക്ടര്‍ യു.വി. ജോസ്, പുരാവസ്തു, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. റെജികുമാര്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍, എഫ്.ആര്‍.ബി.എല്‍ മാനേജിംഗ് ഡയറക്ടര്‍ സി.പി. ദിനേശ്, ഈസ്റ്റ്ഹില്‍ ആര്‍ട്ട് ഗാലറി കൃഷ്ണമേനോന്‍ മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയരാജന്‍, അഡ്വ.ടി. സിദ്ദിഖ്, പി.വി. ഗംഗാധരന്‍, മനയത്ത് ചന്ദ്രന്‍, ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, സി.പി. ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.