ഗസൽ ഡയറി -8
മുർഷിദ് മോളൂർ
ഒരിക്കൽ കൂടി നമുക്കൊന്ന് നടക്കാം, ഇന്നലെകളിലേക്ക്..
മനോഹര ജീവിതത്തിന്റെ ഇലകൊഴിയുന്നതിന് മുമ്പുള്ള കാലത്തിലേക്ക്..
ഉസ് മൂഡ് സെ ശുറൂ കരേ
ഫിർ യെ സിന്ദഗി..
വിരസമായ ഈ ജീവിത ചിത്രങ്ങളൊക്കെയും നിറം മാറ്റിവരക്കാം, പുതിയൊരു തുടക്കത്തിന്റെ വാതിലുകൾ തുറക്കാം..
നമ്മളന്ന് തമ്മിലറിയാത്തവരായിരുന്നു, അപരിചിതത്വത്തിൽ നിന്ന് വീണ്ടുമൊരു യാത്ര തുടങ്ങാമിനി..
ഹം, തും തെ അജ്നബീ..
ലേകർ ചലേ തെ, ഹം ജിനേ..
ജന്നത് കെ, ഖാബ് തെ.
സ്വർഗ്ഗസുന്ദരമായ സ്വപ്നങ്ങളെയും കൊണ്ടാണ് അന്ന് നമ്മളത്രയും നടന്നിരുന്നത്..
ഫൂലോൻ കി ഖാബ് തേ, വോ മൊഹബ്ബത് കി ഖാബ് തേ..
പ്രണയവും പൂക്കളും നിറഞ്ഞ സ്വപ്നങ്ങളുണ്ടായിരുന്നുവന്ന്..
കാണുന്നതിലെല്ലാം
നിറവും നിലാവുമുള്ള നേരം..
ലേകിൻ, കഹാ ഹേ, ഇൻ മേ ഹോ
പെഹ്‌ലെ സെ ദിൽകശി..
പക്ഷെ പറഞ്ഞിട്ടെന്ത്.
അവയെല്ലാം മാഞ്ഞുമറഞ്ഞില്ലാതെയായി..
അതുകൊണ്ട്,
നമുക്കിനി പിറകിലേക്ക് നടക്കാം,
വീണ്ടുമൊരു യാത്ര തുടങ്ങാൻ വേണ്ടി.
അന്ന്, മധുര സ്വപ്ങ്ങൾക്കിടയിലായിരുന്നു നമ്മൾ പാർത്തിരുന്നത്..
രഹ്‌തേതെ, ഹം ഹസീൻ
ഖയാലോന് കി ബീഡ് മേ..
ഇന്ന്, കൂർത്ത മുനയുള്ള ചോദ്യങ്ങളാണുള്ളത് നമുക്ക് ചുറ്റും.
ഉൽജെ ഹുവേ ഹേ ആജ്,
സവാലോൻ കി ബീഡ് മേ..
ആനെ ലഗേ ഹേ യാദ് വൊ
ഫുർസത്ത് കി ഹർ ഗഡി..
ആ നല്ല കാലത്തിന്റെ ഓർമ്മകൾ എന്നെ വിടാതെ പിന്തുടരുന്നത് പോലെ..
വരൂ, ഇതെല്ലം മറന്ന്,
നമുക്കൊരു യാത്രയാരംഭിക്കാമിനി..
അഷ്കോന് കി ചാന്ദിനി സെ തി,
ഭെഹ്തർ വോ ഡൂപ് ഹി,
കണ്ണീരണിഞ്ഞ നിലാരാവിനേക്കാൾ സുന്ദരം, സ്വസ്ഥമായ വെയില് തന്നെയാണെന്ന്..
നമുക്കീ ജീവിതം, വീണ്ടുമൊന്നാരംഭിക്കാമല്ലേ ?
വരി : സുദർശൻ ഫാഖിർ
ശബ്ദം: ജഗ്ജിത്ത് സിങ്.
ആൽബം : The Latest(1982)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.