1969 മുതൽ 1980 വരെയുള്ള പതിനൊന്ന് വർഷങ്ങൾ , ഒരു കുഞ്ഞുകുട്ടിയായിട്ട് മുഹമ്മദ് റഫി എന്ന ഇതിഹാസത്തോടൊപ്പം ഇൻഡ്യയിൽ സമാന്തരമായി ജീവിച്ചു എന്നതിന്റെ അൽഭുതം തിരിച്ചും മറിച്ചും ചിന്തിച്ചാലും പോകില്ല.
ആ കുര്ത്തും പൊര്ത്തും ഒക്കെത്തന്നെ ധാരാളം മതി, ഒന്നും പഠിച്ചിട്ടില്ലെങ്കിലും സ്വയവും ആളുകൾക്കു വേണ്ടിയും രണ്ട് വരി മൂളാൻ! അല്ലെങ്കിൽത്തന്നെ തനിക്കു ശേഷം വരാനിരുന്ന പത്ത് തലമുറക്ക് വേണ്ടി അദ്ദേഹം ശ്രുതിയിൽ അലിഞ്ഞു പാടി. ബാക്കിയുള്ളോലിനി എങ്ങനെ മെനക്കെട്ടാലും അയ്ന്ന് വല്ലാതെ പൊറത്ത് പോവൻ കഴിയൂല!
പാട്ടിൽ ഇൻഡ്യയുടെ എക്കാലത്തെയും ഏറ്റവും വലിയ അഭിമാനം!
1980 ജൂലൈ 31.മറക്കാന്‍ കഴിയാത്തതിനെ എങ്ങനെയാണ് ഓര്‍മ്മിക്കേണ്ടത് എന്നറിയില്ല.
എല്ലാവരോടും സ്നേഹം…
ഷഹബാസ് അമൻ..