Homeസിനിമഹസീബും ഇച്ചാപ്പിയും !?? അഥവാ ,പറവ സൂപ്പറാണ് !

ഹസീബും ഇച്ചാപ്പിയും !?? അഥവാ ,പറവ സൂപ്പറാണ് !

Published on

spot_img

 

ഷഹബാസ് അമൻ

എന്ന് പറഞ്ഞാല്‍ പണ്ട്‌ ‘ജയന്‍റെ – അങ്ങാടി’ കാണുമ്പോള്‍ തോന്നിയ ആവേശമുണ്ടല്ലോ ,അതിനെ ഒരു സബ്‌ജയുടെ ചിറകിനുള്ളില്‍ ഒളിപ്പിച്ചു വെച്ച് കൊണ്ട് ഒരു പുതിയകാല കൊച്ചിപ്പടത്തിന്‍റെ ടറസില്‍ നിന്നും മേലേക്ക് പറത്തി വിടുകയാണ് സൌബിന്‍ സാഹിറും അന്‍വര്‍ റഷീദും !അതെ! ഹസീബും ഇച്ചാപ്പിയും രണ്ട് കൊടിയടയാളങ്ങളാണ് ! പരസ്പരം ട്രസ്റ്റ് ചെയ്തുകൊണ്ട് അവര്‍ കൊണ്ട് പോകുന്ന സൌഹൃദം സ്ഥിരം കുറ്റിക്കാരെയും സ്ഥലം താപ്പാനകളെയും അട്ടി മറിച്ചിടുന്നുണ്ട് ! ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു കവിള്‍ വെള്ളം മതി ഒരു പരലിന്‍റെ ജീവന്‍ നഷ്ടപ്പെടാതെ നോക്കാന്‍ !ഒരുപാട് തമാശക്കളികള്‍ക്കിടയിലും സ്വന്തം സംവിധാനപ്പടത്തെ ജീവന്‍ പോവാതെ സൌബിന്‍ കൊക്കില്‍ കൊണ്ടുനടന്നതും അങ്ങനെത്തന്നെയാവണം.ഹസീബിനെ പോലെ രണ്ടും കല്‍പ്പിച്ചു കൂടെ നില്‍ക്കുന്ന ഒരു കിടിലന്‍ പങ്കാളിയാകാന്‍ അന്‍വര്‍ റഷീദിനെ പ്രാപ്തനാക്കുന്നതും അതേ ആത്മവിശ്വാസം തന്നെ ! ബ്രാവോ ഗൈസ് ! ഉണ്ണിമായട്ടീച്ചറിനെപ്പോലെ സ്നേഹും കാരുണ്യവും ഉള്ള ഒരാള്‍ പച്ചക്കൊടി വീശിക്കാണിക്കാനുണ്ടെങ്കില്‍ ഇച്ചാപ്പിമാര്‍ക്കെന്താണ് പേടിക്കാനുള്ളത് !

പടത്തിന്‍റെ തുടക്കത്തില്‍ പ്രാവിനെക്കൊള്ളേ ഓടുന്നുണ്ട് ഇച്ചാപ്പിയും ഹസീബും ! അന്നേരം വെട്ടിത്തിരിയുന്ന ഒരു കാക്കയുടെ ഒറ്റ ഷോട്ട് അപാര ടൈമിംഗില്‍ തുന്നിച്ചേര്‍ത്തുകൊണ്ട് കുട്ടികളുടെ ഓട്ടത്തിന്‍റെ ആവേശം ഇരട്ടിയാക്കി സംവിധായകന്‍റെ കയ്യില്‍ വെച്ച്കൊടുക്കുന്നുണ്ട് പ്രതിഭാധനനായ എഡിറ്റര്‍ ! അപ്പൊ ഉറപ്പിച്ചതാണ് ഇത് പൊളിക്കും എന്ന്! വിചാരിച്ച പോലെത്തന്നെ !

ശ്രദ്ധയിപ്പെട്ട വേറെ ഒരു ചെറിയ കാര്യം പറയാം .ക്രിക്കറ്റർ ഹാഷിം അംലയുടെ (അതോ മോയിൻ അലി?) രൂപം ടി.വിയില്‍ കാണുമ്പോള്‍ ഏകദേശം തന്‍റെ രൂപസാദൃശ്യം ഉള്ള ഒരാള്‍ എന്ന് കണ്ട് കാസിമിനു സന്തോഷം തോന്നുന്ന ഒരു അര ഷോട്ടുണ്ട്! സിനിമയില്‍ , അത് ഏത് അര്‍ത്ഥത്തില്‍ വന്നതാണെങ്കിലും ശരി, ഒരാള്‍ -അനുഭവം കൊണ്ട് -തന്നേക്കാള്‍ പിന്നെ വേറെ ആരെ വിശ്വസിക്കണം എന്ന ഒരു ചോദ്യം അതില്‍ മിന്നി മറയുന്നതായിട്ട് തോന്നി .അപ്പൊ അതിന്‍റെ സമാനതയോടും തോന്നാം ഒരു താല്‍പ്പര്യം. അതില്‍ പരം യാതൊരു ഗൂഡ അജണ്ടയും അതില്‍ വേറെ ഇല്ലെന്നു ആ കാഴ്ചയില്‍ തന്നെ വ്യക്തമാവും .എല്ലാ മനുഷ്യരും അങ്ങനെയൊക്കെത്തന്നെയല്ലേ ? അവരവര്‍ക്ക് റിലേറ്റ് ചെയ്യാവുന്നതുമായി കൂടുന്നു!അല്ലാതെന്താണ് ? ‘കാസിമിനെ’ മാത്രമായിട്ട്‌ അതില്‍ പ്രത്യേകിച്ച് സംശയിക്കാനൊന്നുമില്ല.ഒറ്റ ഷോട്ടേയുള്ളൂ . ഒരു സിനിമക്ക് രണ്ട് സെക്കന്‍ഡില്‍ ക്ലിയരായിട്ട് അത്യാവശ്യം രാഷ്ട്രീയമൊക്കെ പറയാന്‍ കഴിയുന്നത് സൂപ്പറല്ലേ ?

പറവയില്‍ കാണുന്ന കൊച്ചിക്കാരും മട്ടാഞ്ചേരിക്കാരുമൊക്കെ പൊതുവേ ശാന്തരാണ്. കളിപ്രിയരായ കുട്ടികള്‍ .അവരുടേതായ ഒരു സൊയലില്‍ നീങ്ങുന്ന മുതിര്‍ന്നവര്‍ .തീരേ നിവിര്‍ത്തിയില്ലാതെ വരുമ്പോ ഒരു പ്രതിരോധത്തിന് പ്രയോഗിക്കുന്ന ധൈര്യവും വീറുമാണ് പുറം ലോകത്തിനു മുന്‍പില്‍ അവരെ സ്ഥിരം കച്ചറക്കാരും ഗുണ്ടകളുമൊക്കെ ആക്കുന്നത് എന്ന കാര്യം അടിവരയിട്ട് പറയുന്നുണ്ട് ,പറവ ! ഒരു പക്ഷേ ,ദുല്‍ക്കര്‍ സല്‍മാന്‍റെ കാസ്റ്റിംഗ് പോലും മട്ടാഞ്ചേരിയിലെ സാധാരണ മനുഷ്യരെക്കുറിച്ചുള്ള ഈയൊരു സത്യത്തിനു ഊന്നല്‍ നല്കാനാണെന്ന് ഒരു വാദം വാദിച്ചാല്‍ പോലും അതില്‍ തെറ്റില്ല.അയാള്‍ എന്തൊരു നല്ലയാളാണ് ! ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുക എന്ന് പറയുന്ന ഒരു സ്ഥലത്താണ് ആ ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് .ആ സ്വഭാവം അയാളുടെ കളിവീര്യത്തിലോ സന്തോഷാവസ്ഥയിലോ തെല്ലും കുറവോ മായമോ വരുത്തുന്നേയില്ല .പ്രതിരോധത്തിനിടയില്‍ നഷ്ട്ടപ്പെട്ടു പോകുന്ന നല്ലൊരു ജീവനാണത്! നാളെ മറ്റന്നാള്‍ കഥകളില്‍ അതും ഒരു ഗുണ്ടാപ്പോരായിരിക്കും എന്നതാണ് ദുഖകരം.

ഇങ്ങനെ പറയാനാണെങ്കില്‍ കുറേയുണ്ട് .ചെറുപ്പത്തില്‍ ഇതെഴുതുന്ന ആളും ഒരു പ്രാക്കമ്പനിയില്‍ ഉണ്ടായിരുന്നു .എല്ലാ കളികളിലും ഉണ്ടായിരുന്നു .റിലീസ് ദിവസം ‘ചമ്പല്‍ക്കാട്’ പെരിന്തല്‍മണ്ണയില്‍ പോയികണ്ടതിന് കുടുമ്മത്ത് നിന്ന് അടികിട്ടി ചൂരല്‍ ചീന്തിയിപ്പോയിട്ടുണ്ട്.’എ’ പ്പടത്തിന്‍റെ കാര്യം പിന്നെ പറയണോ ?’പറവ’ എല്ലാവരുടെയും ബാല്യകാലത്തെ ഒന്ന് ഒരതിപ്പോകുന്നുണ്ട് .ചില സ്ഥലങ്ങളില്‍ തീപ്പെട്ടിക്കൊള്ളികൊണ്ട് തന്നെ ഉരതുകയും അത്യാവശ്യത്തിനു തീ പടരുകയും കൂടി ചെയ്യുന്നുണ്ട്.

നിങ്ങളുടെ കൂട്ടത്തിലേക്ക് അലമ്പുണ്ടാക്കാന്‍ ആള് വരിക ‘പുറത്ത്’ നിന്നും ആയിരിക്കും എന്ന് പറവ ഉറപ്പിച്ചു പറയുന്നുണ്ട്.അതും ഒരു ‘മായിക ലോകത്ത്’ നിന്ന്! എത്ര സമാധാന പ്രേമികള്‍ ആണെങ്കിലും നിങ്ങളെ ഒരു യുദ്ധത്തിലേക്ക് അത്(അവര്‍) വലിച്ചിഴച്ചിരിക്കും ! ആ പ്രകോപനത്തെ നേരിടാന്‍ നിങ്ങളുടെ കയ്യില്‍ ഒരു ജോഡി പ്രാവുകള്‍ ഉണ്ടെങ്കില്‍ നന്നായി.അടിപൊളി ഫ്രണ്ട്സും കൂടി ഉണ്ടെങ്കിലോ, പൊളിച്ചു ! സങ്കടം വന്നാല്‍ കരയുകയും ഹാപ്പി ആണെങ്കില്‍ ചിരിക്കുകയും ചെയ്യാലോ ! അതല്ലേ ഇച്ചാപ്പിന്‍റെ പ്രേമം അവനേക്കാള്‍ മുതിര്‍ന്ന വേറെ കൈകളിലേക്ക് പോയപ്പോ ഹസീബ് പറഞ്ഞ് കൊടുത്തത് .”ഡാ ,നൈസ് ആയിട്ട് ”ബാബി” ന്ന് വിളിച്ചാല്‍ തീരുന്ന പ്രശ്നെള്ളൂ…നീയായിട്ട് ഇനി സംഭവം തലേല് വെച്ച് നടക്കണ്ട ട്ടോ ” ന്ന്.

ഇതും പറഞ്ഞു പ്രാക്കളുടെ ആകാശത്തിലേക്ക് അവര്‍ക്ക് ഒരു ഓട്ടം ണ്ട് .

ഹസീബിനെയും ഇച്ചാപ്പിയേയും ആരാണ് ഇഷ്ടപ്പെടാതിരിക്കുക ?

എല്ലാവരോടും സ്നേഹം?

facebook post

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ...

More like this

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...