Homeസിനിമറിഫ്ലക്ഷൻസ് 2017

റിഫ്ലക്ഷൻസ് 2017

Published on

spot_img

പ്രേരണ ബഹ്റിൻ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിപുലമായ കമ്മിറ്റി 25/08/2017 വെള്ളിയാഴ്ച കന്നഡസംഘയിൽ വെച്ച് രൂപീകരിച്ചു. ശ്രീ കെ ആർ നായർ, ഇ എ സലീം എന്നിവർ രക്ഷാധികാരികളായും, ചെയർമാൻ അനിൽ വേങ്ങോട് കൺവീനർ ദിജീഷ് കുമാർ ട്രഷറായി അനീഷും ഭാരവാഹികളായ കമ്മിറ്റിയിൽ ബഹ്റിനിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പങ്കജ്നാഭൻ, സിനു കക്കട്ടിൽ, ടി എം രാജൻ, ഫിറോസ് തിരുവത്ര,, നിസാർ കൊല്ലം, ഫസൽ, സിറാജ് പള്ളിക്കര, എൻ പി ബഷീർ, ശ്രീലത, പി വി സുരേഷ്, സ്വാതി ജോർജ്ജ്, ബിജിയ, കെ വി പ്രകാശൻ, മുഹമ്മദ് താക്കി, ഫസൽ, സുധീഷ് രാഘവൻ, സിറാജ് പള്ളിക്കര, രഞ്ജൻ ജോസഫ്, സുജേഷ് ചെറോട്ട്, തരുൺ കുമാർ, റിയാസ്, ഷാജിത്ത് മലയിൽ തുടങ്ങിയവരും കമ്മിറ്റിയുടെ ഭാഗമാണ്. ഒക്ടോബർ 13-14 (വെള്ളി-ശനി) തിയ്യതികളിൽ ഗൌരി ലങ്കേഷ് നഗറിൽ (ബാങ്കോക്ക് റെസ്റ്റോറൻ്റ് ഹാൾ, ഉമുൽ ഹസ്സം)വെച്ച് നടത്താൻ തീരുമാനിച്ച കമ്മിറ്റി കഴിഞ്ഞ ഒരു മാസത്തിലധികമായി ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളുമായി ഊർജ്ജസ്വലതയോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.

മലയാള സിനിമാ മേഘലയിൽ ജോൺ എബ്രഹാമിനെ പോലുള്ളവർ ഒരു കാലഘട്ടത്തിൽ തുറന്നിട്ട ജനകീയ സിനിമയുടെ വഴികൾ…..അത്തരം സിനിമാ പ്രവർത്തനത്തിലൂടെ തങ്ങളുടെ സിനിമകൾ ജനങ്ങളുടെ മുന്നിലേക്കെത്തിച്ച് കൊണ്ട് അടുത്ത കാലത്ത് നിരവധി ചെറുപ്പക്കാർ ശക്തമായി രംഗത്ത് വരികയുണ്ടായി. ക്രൌഡ് ഫണ്ടിങ്ങോടെ നിർമ്മിക്കപ്പെട്ട, മലയാളത്തിൽ അടുത്തിടെ ശക്തി പ്രാപിച്ച ഇത്തരം സ്വതന്ത്ര സിനിമകൾ അതിന്റെ പ്രമേയം കൊണ്ട്, അല്ലെങ്കിൽ ക്രിയേറ്റിവിറ്റി കൊണ്ട് ഒക്കെ ശ്രദ്ധിക്കപെപട്ടിട്ടുണ്ട്. ദേശീയ തലത്തിലും അന്തർദ്ദേശീയ തലത്തിലും പുരസ്കാരങ്ങൾ നേടുകയും അന്തർദ്ദേശീയ ക്രിട്ടിക്കുകൾക്കിടയ്യ്ക് ശ്ദ്ധനേടാനും കഴിഞ്ഞ സനൽ കുമാർ ശശിധരനെ പോലുള്ളവരുടെ സിനിമകൾ ഇത്തരത്തിൽ നമുക്ക് മുന്നിലുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (IFFK 2017) അർഹതപ്പെട്ട പല സ്വതന്ത്ര സിനിമകളും അവഗണിക്കപ്പെട്ടു. സനലിന്റെ ‘സെക്സി ദുർഗ്ഗ’ മത്സരവിഭാഗത്തിലുൾപ്പെടുത്തിയില്ല, സനൽ സിനിമ മേളയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ടേക്ക് ഓഫ്, അങ്കമാലി ഡയറീസ്, കറുത്ത ജൂതന്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മറവി, അതിശയങ്ങളുടെ വേനല് തുങ്ങിയവയാണ് ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത സിനിമകൾ. തീർച്ചയായും ഈ സിനിമകളുടെ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു പക്ഷെ ഇതിൽ ഔചിത്യമില്ലായ്മയുണ്ട് എന്നു തന്നെ തോന്നുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവെലിൽ ‘ടൈഗർ’ പുരസ്കാരം നേടിക്കൊണ്ട് അന്താരാഷ്ട്ര ഫെസ്റ്റവെലുകളിൽ യാത്ര തുടങ്ങിയ ‘സെക്സി ദുർഗ്ഗ’ മറ്റ് നിരവധിയായ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. അതുപോലെ അവഗണിക്കപ്പെടുന്ന പ്രതാപ് ജോസഫിന്റെ സിനിമകൾ (പ്രേരണ പ്രതിവാര സിനിമാ പ്രദർശനത്തിൽ പ്രദർശിപ്പിച്ച ‘കുറ്റിപ്പുറം പാലം’) ‘ശവം’ എന്ന സിനിമയുടെ ഡോൺ പാലത്തറ ഇത്തരം സ്വതന്ത്ര സിനിമാ പ്രവർത്തകർ തീർത്തും നിരാശരാണ്.

അതു കൊണ്ട് തന്നെ പ്രേരണയുടെ; നമ്മുടെ ഈ ചലച്ചിത്രോത്സവത്തിന്റെ പ്രസക്തിയേറുകയാണ്. സനൽ കുമാറിന്റെ ഓരാൾപ്പൊക്കം എന്ന സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായി ഇത്തരം സിനിമകളോടൊപ്പം ചേർന്ന് നില്ക്കുന്ന പ്രേരണ ഫിലിം ലവേഴ്സിന്റെ ഈ വർഷത്തെ ചലച്ചിത്രോത്സവം അത്തരം സ്വതന്ത്ര സിനിമകളുടെ പ്രദർശനം മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ‘ഒഴിവു ദിവസത്തെ കളി ‘ പ്രധാന ഉദ്ഘാടന സിനിമയാക്കി കൊണ്ടുള്ള ‘റിഫ്ളക്ഷൻസ് 2017’-സ്വതന്ത്ര മലയാള ചലച്ചിത്രോത്സവം. ചലച്ചിത്രോത്സവത്തിനോടൊപ്പം ചേർന്ന് നില്ക്കാൻ നല്ല സിനിമയെ സ്നേഹിക്കുന്ന ബഹ്റിനിലെ എല്ലാം സുഹൃത്തുക്കളും ഉണ്ടാവും എന്ന് പ്രേരണ ഉറച്ചു വിശ്വസിക്കുന്നു. ഫെസ്റ്റവെലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 33477793/39870397/36074573

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...